നാട്ടുകല്‍: സ്‌കൂള്‍ കായിക വിദ്യാഭ്യാസ പരിപാടിയുടെ വികസനത്തിനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ‘കായിക മുന്നേറ്റം ‘പദ്ധതിക്ക് കരിങ്കല്ലത്താണി ഫാത്തിമ മെമോറിയല്‍ ഹൈസ്‌കൂളില്‍ തുടക്കമായി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചാ യത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ പി.ടി സഫിയ അധ്യക്ഷനായി. ജില്ലാ സബ്ജൂനിയര്‍ ഫുട്‌ബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം.ടി ഷാമിലിനെ ചടങ്ങില്‍ അനുമോദിച്ചു .കായികാധ്യാപകന്‍ കെ.സി രാജേഷ് പദ്ധതി വിശദീകരിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പാര്‍വ്വതി ഹരിദാസ്, പ്രധാന അധ്യാപകന്‍ ബിജുപോള്‍, പി.ടി.എ പ്രസിഡന്റ് പി ടി ലത്തീഫ്, സ്‌കൂള്‍ സംരക്ഷണ സമിതി ചെയ ര്‍മാന്‍ സൈദ് മാസ്റ്റര്‍, കെ വീരാന്‍, കെ ജലീല്‍ , പി.ടി സൈദ്മുഹമ്മദ് , പി പ്രശാന്ത് മാസ്റ്റര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!