മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ വൈദ്യുതിലൈനുകളില്‍ തടഞ്ഞ് നിന്നിരുന്ന തെങ്ങ് കെ.എസ്.ഇ.ബി. ജീവനക്കാരും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ചേര്‍ന്ന് മുറിച്ചു നീക്കി. ചിറയ്ക്കല്‍പ്പടി ഓഡിറ്റോറിയത്തിന് സമീപം ഇന്നലെ രാവിലെയാണ് സംഭവം. സ്വകാര്യവ്യക്തിയുടെ വീട്ടുവളപ്പിലുണ്ടായിരുന്ന തെങ്ങാണ് കടപുഴകി റോഡരികിലെ എച്ച്.ടി. ലൈനുകളില്‍ തങ്ങിനിന്നിരുന്നത്. തെങ്ങ് എതിര്‍വശത്തുള്ള ഓടിട്ട വീടിനു മുകളിലേക്കും വീഴുന്ന നിലയിലായിരുന്നു. വിവരമറിയിച്ചതിനെതുടര്‍ന്ന് കെ.എസ്. ഇ.ബി.കാഞ്ഞിരപ്പുഴ സെക്ഷന്‍ ഓഫീസ് അധികൃതര്‍ സ്ഥലത്തെത്തി. വൈദ്യുതിബന്ധ വും വിച്ഛേദിച്ചു. അഗ്നിരക്ഷാനിലയം അസി. സ്റ്റേഷന് ഓഫീസര്‍ എ.കെ. ഗോവിന്ദന് കുട്ടിയുടെ നേതൃത്വത്തിലുള്ള സേനയും സ്ഥലത്തെത്തി. മരംവെട്ട് തൊഴിലാളിയായ ചന്ദ്രന് തെങ്ങില്‍കയറി മെഷീന് ഉപയോഗിച്ച് തെങ്ങ് മുറിച്ചുനീക്കി. അഗ്നിരക്ഷാ സേന ഗതാഗതവും നിയന്ത്രിച്ചു.
![](http://unveilnewser.com/wp-content/uploads/2023/09/myg-onam-mass-onam_Mannarkkad_Whatsapp_1280X307-1050x252.jpg)