മണ്ണാര്‍ക്കാട് : വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്തതോടെ കാഞ്ഞിരപ്പുഴ ഡാം വീണ്ടും ജല സമൃദ്ധിയിലായി. 97.50 മീറ്റര്‍ പരമാവധി ജലസംഭരണശേഷിയുള്ള ഡാമില്‍ ഇന്ന്
96.05 മീറ്ററാണ് ജലനിരപ്പ്. മുന്‍വര്‍ഷം ഇതേ ദിവസം 94.05 മീറ്ററായിരുന്നു ജലനിരപ്പ്. നില വില്‍ രണ്ട് മീറ്റര്‍ വെള്ളം കൂടുതലാണ്. കാഞ്ഞിരപ്പുഴ, ഇരുമ്പകച്ചോല, പാലക്കയം മേഖ ലകളില്‍നിന്നും അണക്കെട്ടിലേക്കുചേരുന്ന പുഴകളിലും തോടുകളിലും നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. മഴ ശക്തമായി തുടര്‍ന്നാല്‍ ഡാം ഷട്ടര്‍ തുറന്നേക്കും.

മലയോര മേഖലയിലടക്കം താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളി ല്‍ ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു. ജൂലായില്‍ തിമിര്‍ത്ത് പെയ്ത മഴ ആഗസ്റ്റില്‍ കൈവിടുക യും സെപ്തംബറിന്റെ തുടക്കത്തില്‍ തിരിച്ചെത്തുകയുമാണ് ചെയ്തിരിക്കുന്നത്. കാല വര്‍ഷം ദുര്‍ബലമാവുകയും ജില്ലയിലെ മറ്റ് അണക്കെട്ടുകളില്‍ ജലസംഭരണം കുറ യുകയും ചെയ്തപ്പോഴും കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ വെള്ളം സുലഭമായിരുന്നു.

ജലസംഭരണകേന്ദ്രങ്ങളിലെ നീരുറവകളുടെയും പ്രധാന ആശ്രയമാണ് കാഞ്ഞിരപ്പുഴ യില്‍ നിന്നുള്ള വെള്ളം. ഇടത്,വലതുകര കനാല്‍വഴികളിലൂടെയും ഉപകനാലുകളിലൂ ടെയുമുള്ള ജലവിതരണത്തെ ആശ്രയിച്ചാണ് മണ്ണാര്‍ക്കാട്, ഒറ്റപ്പാലം താലൂക്കുകളിലെ കാര്‍ഷികമേഖലയും നിലനില്‍ക്കുന്നത്. മണ്ണാര്‍ക്കാട് താലൂക്കില്‍പ്പെടുന്ന കാഞ്ഞിര പ്പുഴ, തെങ്കര, മണ്ണാര്‍ക്കാട് നഗരസഭ, കാരാകുര്‍ശ്ശി, തച്ചമ്പാറ, കരിമ്പ പഞ്ചായത്തുകളി ലേക്ക് കുടിവെള്ളത്തിനും, കൃഷിയാവശ്യങ്ങള്‍ക്കും കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ നിന്നാണ് ജലവിതരണം. കൂടാതെ ഒറ്റപ്പാലം താലൂക്കിലെ കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം, വെള്ളിനേഴി, പൂക്കോട്ടുകാവ്, തൃക്കടീരി, അനങ്ങനടി, ഒറ്റപ്പാലം നഗരസഭ, വാണിയം കുളം, ചളവറ, നെല്ലായ പഞ്ചായത്തുകളിലേക്കും കോങ്ങാട്, കേരളശ്ശേരി, മണ്ണൂര്‍ പഞ്ചാ യത്തുകളിലെ ഹെക്ടര്‍കണക്കിന് കാര്‍ഷികമേഖലയിലേക്കും കനാല്‍വഴി വെള്ളമെ ത്തിക്കുന്നുണ്ട്.

ഈ വര്‍ഷം കാലവര്‍ഷാരംഭത്തില്‍ ലഭിച്ച മഴയില്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന തിനെ തുടര്‍ന്ന് ജൂലൈ 21ന് മൂന്ന് ഷട്ടറുകളും തുറന്നിരുന്നു. തുടര്‍ ദിവസങ്ങളില്‍ 40 സെന്റീ മീറ്റര്‍ വരെ ഷട്ടറുകള്‍ ഉയര്‍ത്തുകയുണ്ടായി. പിന്നീട് മഴ കുറഞ്ഞതോടെ ഓഗസ്റ്റ് ഒന്നിനാണ് ഷട്ടറുകള്‍ അടച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!