പാലക്കാട് :അശ്രദ്ധമായി വാന്‍ ഓടിച്ച് നിരവധി വാഹനങ്ങളില്‍ ഇടിക്കുകയും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതി തിരുനെല്‍വേലി രാധാപുരം താലൂക്ക് സ്വദേശി പെരുമാളിന് 36/2010 വിവിധ വകുപ്പുകള്‍ പ്രകാരം നാല് മാസം തടവിനും 9500 രൂപ പിഴ അടയ്ക്കാനും പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജി സ്‌ട്രേറ്റ് – 3 അരവിന്ദ് ബി. എടയോടി ശിക്ഷ വിധിച്ചു. 2016 മെയ് ആറിന് കോഴിക്കോട്-പാലക്കാട് ദേശീയപാതയിലാണ് കേസിനാ സ്പദമായ സംഭവം നടന്നത്. പുതുപ്പരിയാരം പ്രൈമറി ഹെല്‍ത്ത് സെന്ററിന് മുന്നില്‍ പ്രതി പെരുമാള്‍ അമിത വേഗതയിലും അശ്ര ദ്ധമായും പിക്കപ്പ് വാന്‍ ഓടിച്ചത് മൂലം എതിരെ വന്ന ഇന്നോവ കാറിലിടിക്കുകയും കാറില്‍ സഞ്ചരിച്ച മലപ്പുറം ചാത്തങ്ങോട്ടു പുരം മമ്പാടന്‍ ഹൗസില്‍ അബ്ദുള്‍ സമീര്‍, അതിന് പുറകില്‍ വന്ന മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരും പോലീസ് ഉദ്യോഗസ്ഥരുമായ കുനിശ്ശേരി അമ്മോട് ഹൗസിലെ സുജീഷ് നെന്മാറ, ചേരാമംഗലം പൊട്ടിയാട്കാട് വീട്ടിലെ രവി മകന്‍ രാജേഷ്‌കുമാര്‍ എന്നിവര്‍ അപകടത്തില്‍പ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രാജേഷ് കുമാര്‍ പിന്നീട് ജില്ലാ ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു. ഹേമാംബിക നഗര്‍ പോലീസ് അന്വേഷിച്ച കേസില്‍ പ്രോസി ക്യൂഷന് വേണ്ടി സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പി. പ്രേംനാഥ് ഹാജരായി.