ഷൊര്‍ണൂര്‍: സംസ്ഥാന സാമൂഹ്യനീതി വകുപ്പ്, വികലാംഗക്ഷേമ കോര്‍പ റേഷന്‍ എന്നിവയുടെ സഹകരണത്തോടെ കാഴ്ചപരിമിതര്‍ക്ക് ഉള്‍’ക്കാഴ്ച’യൊരുക്കാന്‍ സ്മാര്‍മാര്‍ട്ട് ഫോണ്‍ ജില്ലാതല വിതരണോ ദ്ഘാടനവും കാഴ്ച പദ്ധതി പരിശീലനോദ്ഘാടനവും ഫെബ്രുവരി 20 ന് രാവിലെ 10 ന് ഷൊര്‍ണൂര്‍ കവളപ്പാറ ഐക്കോണ്‍സ് ആശുപത്രി യില്‍ പി.കെ.ശശി എം.എല്‍.എ നിര്‍വഹിക്കും. ഫെബ്രുവരി 19 ന് രാവിലെ 8.30 ന് കാഴ്ച സ്മാര്‍ട്ട് ഫോണ്‍ രജിസ്ട്രേഷനും പരിശീലനവും നടക്കും. കാഴ്ച വെല്ലുവിളി നേരിടുന്നവരെ മുഖ്യധാരയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിയാണ് കാഴ്ച. രാജ്യത്തെ ആദ്യ സംരംഭമായ പദ്ധതിയിലൂടെ കാഴ്ചപരിമിതിയുള്ള വര്‍ക്ക് പ്രത്യേക സോഫ്ട് വെയറോടു കൂടിയ ലാപ്‌ടോപും സ്മാര്‍ട്ട് ഫോണുകളും വിതരണം ചെയ്യും. 3-ജി, 4-ജി സൗകര്യമുള്ള ഫോണി ല്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കു ന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളില്‍ ഇ-സ്പീക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പത്രം-പുസ്തകവായന, വാര്‍ത്തകള്‍, വിനോദങ്ങള്‍, ഓണ്‍ലൈന്‍ പര്‍ചേസ്, ബില്ലടയ്ക്കല്‍, ബാങ്കിംഗ് ഇടപാടുകള്‍, മത്സര പരീക്ഷ- പഠനസഹായികളും സംസാരിക്കുന്ന റൂട്ട് മാപ്പും ഇത്തരക്കാര്‍ക്ക് പരാശ്രയമില്ലാതെ വിരല്‍ത്തുമ്പി ലാക്കാം. കാഴ്്ചപരിമിതിയുള്ള ഒരാള്‍ക്ക് അവര്‍ നില്‍ക്കുന്ന സ്ഥലം തിരിച്ചറിയാനും പോകാനുള്ള ദിശയറിയാനും മണി റീഡര്‍ സംവിധാനത്തോടെ പണം തിരിച്ചറിയാനും സാധിക്കുന്നു. ഫെബ്രുവരി 19, 20 തിയ്യതികളിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
ട്രൈ സ്‌കൂട്ടര്‍ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി നിര്‍വ്വഹിക്കും
പരിപാടിയോടനുബന്ധിച്ച് ചലന പരിമിതി നേരിടുന്നവരുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പു വരുത്തുന്ന ശുഭയാത്ര പദ്ധതിയുടെ ഭാഗമായി മുച്ചക്രവാഹനങ്ങള്‍, ഇലക്ട്രോണിക്‌സ് വീല്‍ചെയര്‍ വിതരണം ചെയ്യും. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 12 പേര്‍ക്ക് ട്രൈ സ്‌കൂട്ടര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി വിതരണം ചെയ്യും.
ഹസ്തദാനം പദ്ധതി :
സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റ് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി വിതരണം ചെയ്യും
വകുപ്പ് നടപ്പാക്കുന്ന ഹസ്തദാനം പദ്ധതിയില്‍ 12 വയസ് പ്രായമായ ഗുരുതര ഭിന്നശേഷികാരായ കുട്ടികളുടെ പേരില്‍ 18 വയസ് വരെയുള്ള കാലയളവിലേക്ക് നിക്ഷേപിച്ച സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റ് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി വിതരണം ചെയ്യും. വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ അഡ്വ. പരശുവയ്കല്‍ മോഹനന്‍ അധ്യക്ഷനാകുന്ന പരിപാടിയില്‍ ഷൊര്‍ണൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി.വിമല, മാനേജിംഗ് ഡയറക്ടര്‍ കെ.മൊയ്തീന്‍കുട്ടി, ഷൊര്‍ണ്ണൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ ആര്‍ .സുനു, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എം.സന്തോഷ് ബാബു,ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.