പാലക്കാട്:സായുധസേന പതാകദിനം ജില്ലാതല ഉദ്ഘാടനവും, പതാകദിന ഫണ്ട് സമാ ഹരണവും ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി നിര്‍വഹിച്ചു.രാഷ്ട്രത്തിനുവേണ്ടി ജീവന് ത്യജിച്ച ധീര രക്ത സാക്ഷികളോടുള്ള ആദരസൂചകമായിട്ടാണ് എല്ലാ വര്‍ഷവും ഡിസംബര്‍ ഏഴിന് സായുധസേന പതാകദിനം ആചരിക്കുന്നത്.പതാക ദിനത്തോട നുബന്ധിച്ച്, കാര്‍ ഫ്ലാഗുകളുടെയും ടോക്കണ്‍ ഫ്ലാഗുകളുടെയും വില്‍പ്പനയിലൂടെ പതാകദിന ഫണ്ട് സമാഹരിക്കും.വിമുക്തഭടന്മാര്ക്കും സൈനികരുടെ വിധവകള്‍ ക്കും മക്കള്‍ക്കും സാമ്പത്തിക സഹായം നല്‍കാനാണ് ഈ ഫണ്ട് വിനിയോഗിക്കു ക.പതാകദിന നിധിയുടെ സമാഹരണത്തില്‍ ജില്ലകള്‍ തമ്മില്‍ ആരോഗ്യപരമായ മത്സരം ഉറപ്പാക്കാന്‍ പതാകദിന ഫണ്ട് സമിതി റോളിങ് ട്രോഫികള്‍ ഏര്‍പ്പെടുത്തി യി ട്ടുണ്ട്.ഏറ്റവും കൂടുതല്‍ തുക സമാഹരിക്കുന്ന ജില്ല, വിദ്യാഭ്യാസ സ്ഥാപനം, എന്‍. സി.സി. ബറ്റാലിയന് എന്നിവക്ക് റോളിങ് ട്രോഫി നല്‍കും.ജില്ലാ കലക്ടറുടെ ചേമ്പ റില്‍ നടന്ന ചടങ്ങില്‍ ജില്ലാ സൈനിക വെല്‍ഫെയര്‍ ഓഫിസര്‍ കെ.എച്ച് മുഹമ്മദ് അസ്ലം അധ്യക്ഷനായി. സുബേദാര്‍ സതീഷ് താപ, വിവിധ കോളജുകളില്‍ നിന്നുള്ള എന്‍.സി.സി കേഡറ്റുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
