അലനല്ലൂര്‍:സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള നിക്ഷേപ സമാഹരണ യജ്ഞത്തിന്റെയും കുടിശ്ശിക നിവാരണ കാംപെയിന്റെയും ഭാഗമായി അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.ഫെബ്രുവരി 28 വരെ നീണ്ടുനില്‍ക്കുന്ന കാംപെയിനിലൂടെ പുതിയ നിക്ഷേപങ്ങള്‍ സമാഹരിക്കുന്ന തിനൊപ്പം പുതിയ അംഗത്വ വിതരണവും ഊര്‍ജ്ജിതമാക്കും.
സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശയാണ് ബാങ്ക് വാഗ്ദാനം ചെ യ്യുന്നത്.നിലവില്‍ ഓഹരി സംഖ്യക്ക് 20 ശതമാനം ലാഭവിഹിതം നല്‍കുന്നുണ്ടെന്ന് ബാങ്ക് പ്രസിഡന്റ് പി.പി.കെ മുഹമ്മദ് അബ്ദുറഹിമാന്, സെക്രട്ടറി പി. ശ്രീനിവാസന് എന്നിവര്‍ അറിയിച്ചു.നിര്‍ധനരോഗികള്‍ക്ക് വായ്പ നല്കാന് പലിശ രഹിതമായ പ്രത്യേക നിക്ഷേപ പദ്ധതി സാന്ത്വനമെന്ന പേരില്‍ ബാങ്ക് നടപ്പിലാക്കുന്നുണ്ട്. സഹ കരണ മേഖല നാടിനായ്, നാട് സഹകരണ മേഖലയ്ക്കായി എന്ന മുദ്രാവാക്യ മുയര്‍ത്തിയാണ് 46-ാമത് നിക്ഷേപ സമാഹരണയജ്ഞം സംസ്ഥാനത്ത് നടക്കുന്നത്.
കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളില്‍ അദാല ത്തുകള്‍ സംഘടിപ്പിക്കും.ജനുവരി 28-ന് അലനല്ലൂര്‍, മാളിക്കുന്ന് ബ്രാഞ്ചുകളിലും, 29-ന് എടത്തനാട്ടുകര ബ്രാഞ്ചിലും, 30-ന് കര്‍ക്കിടാംകുന്ന് ബ്രാഞ്ചിലുമാണ് അദാലത്ത് നടക്കുക. കുടിശ്ശികയായ വായ്പകള്‍ തിരിച്ചടയ്ക്കുമ്പോള്‍ പലിശയില്‍ ഇളവ് നല്കുന്ന ഈ പദ്ധതിയില്‍, നിയമനടപടികള്‍ സ്വീകരിച്ച വായ്പകള്‍ക്കും പ്രത്യേക പരിഗണന ലഭ്യമാകും. സഹകാരികള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ബാങ്ക് അധികൃതര്‍ അഭ്യര്‍ഥിച്ചു.
80 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള അലനല്ലൂര്‍ സഹകരണ ബാങ്ക് കഴിഞ്ഞ കാല്‍നൂറ്റാണ്ടിലധികമായി ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഐ.എസ്.ഒ സര്ട്ടി ഫിക്കേഷനും ദേശീയ-സംസ്ഥാന അവാര്‍ഡുകളും നേടിയ ബാങ്കിന് നിലവില്‍ 300 കോടിയിലേറെ രൂപയുടെ നിക്ഷേപവും 240 കോടിയിലേറെ രൂപയുടെ വായ്പാ ആസ്തി യുമുണ്ട്.പതിമൂന്നായിരത്തിലധികം പേര് അംഗങ്ങളായുണ്ട്.ബാങ്കിങ് മേഖലയ്ക്ക് പുറമെ മറ്റു സാമൂഹിക സേവന മേഖലകളിലും ശ്രദ്ധേയമായ ഇടപെടലുകളാണ് ബാങ്ക് നടത്തിവരുന്നത്.
