തച്ചമ്പാറ:പാചക വാതക വില വര്‍ദ്ധനവിനെതിരെ കോങ്ങാട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് അടുക്കള സമരം നടത്തി.തച്ചമ്പാറ പോസ്റ്റ് ഓഫീസിന് മുന്പില് നടന്ന അടുക്കള സമരം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.പി മൊയ്തു ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് അഷ്റഫ് വാഴമ്പുറം അധ്യക്ഷത വഹിച്ചു. എം. കുഞ്ഞുമുഹമ്മദ്, നിസാമുദ്ധീന്‍ പൊന്നങ്കോട്, ഹമീദ് ഹാജി, അബ്ബാസ് മേലേതില്‍, പി. എം. സഫീര്‍, മുഹമ്മദലി ബുസ്താനി, ഇര്‍ഷാദ് പി വി, ഇബ്രാഹീം കിളിരാനി, അബ്ദുറഹ്മാന്, സലാം തച്ച മ്പാറ, മുസ്തഫ താഴത്തേതില്‍, ഷമീര്‍ തെക്കന്‍, നൗഫല്‍ സി.പി, സലാം കൊറ്റിയോട് ,റിയാസ് വാഴമ്പുറം’, സജാദ് പുല്ലിശ്ശീരി, ഷബീ ര്‍, നാസര്‍ വാഴമ്പുറം, കാദര്‍ വൈശ്യത്തില്‍, ഷരീഫ് മുതുകുറുശ്ശി, അല്‍താഫ് കരിമ്പ, വസീം മാലിക്, തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഹുസൈന് വളവുള്ളി സ്വാഗതവും ട്രഷറര്‍ നസീബ് തച്ചമ്പാറ നന്ദിയും പറഞ്ഞു.