മണ്ണാര്‍ക്കാട്: പുരാതന ഇന്ത്യയിലെ പ്രതാപശാലിയായ കൃഷ്ണദേവരായരുടെ ഭരണകാല ത്തെയും വിജയനഗര സാമ്രാജ്യത്തിന്റെ ശേഷിപ്പുകളെയും അടുത്തറിയാന്‍ മണ്ണാര് ക്കാട് ഉപജില്ലയിലെ അധ്യാപകര്‍ ഹംപിയിലേക്ക് പഠനയാത്ര നടത്തി.നാലുദിവസം നീണ്ടുനിന്ന യാത്രയില്‍ ഹംപിയും പരിസരപ്രദേശങ്ങളിലെ ചരിത്ര സ്മാരകങ്ങളും സംഘം സന്ദര്‍ശിച്ചു.
പതിനാലാം നൂറ്റാണ്ടില്‍ കോട്ടകെട്ടി ഭദ്രമാക്കിയ ഹംപി നഗരം പിന്നീട് ആക്രമണ ങ്ങളില്‍ തകര്‍ന്നെങ്കിലും, 25 കിലോമീറ്ററോളം പരന്നുകിടക്കുന്ന ആ നഗരത്തിന്റെ ശേഷിപ്പുകള്‍ ഇന്നും വിസ്മയിപ്പിക്കുന്നതാണെന്ന് അധ്യാപകര്‍ കണ്ടറിഞ്ഞു. ശൈവ-വൈഷ്ണവ ശില്പങ്ങള്, ഗോപുരങ്ങള്‍, ക്ഷേത്രങ്ങള്‍, മഹാനവമി പീഠം, ക്വീന്‍സ് ബാത്ത്, ലോട്ടസ് പാലസ്, എലിഫന്റ് സ്റ്റേബിള്‍ തുടങ്ങിയവ സംഘം സന്ദര്‍ശിച്ചു. കൂടാതെ ബാദാമി, പട്ടടക്കല്, ഐഹോള, ശ്രാവണബലഗോള, തുംഗഭദ്ര അണക്കെട്ട് എന്നിവിടങ്ങളിലെ കാഴ്ചകളും സംഘം കണ്ടു.
മണ്ണാര്‍ക്കാട് ഉപജില്ലയിലെ വിരമിച്ച പ്രധാനാധ്യാപകരുടെ കൂട്ടായ്മയാണ് വേറിട്ട ഈ പഠനയാത്ര സംഘടിപ്പിച്ചത്.37 പേര് അടങ്ങുന്ന സംഘത്തിന് കെ.വിജയകുമാര്‍, എം.ചന്ദ്രദാസന്‍, കെ.കെ വിനോദ് കുമാര്‍, സി.കെ അബ്ബാസ്, സൈമണ്‍ ജോര്‍ജ്, സി.പി കോമളവല്ലി എന്നിവര്‍ നേതൃത്വം നല്കി.പുലാപ്പറ്റ ത്രിവേണി ടൂര്‍സ് ഓപ്പറേറ്റേഴ്സ് ആണ് യാത്ര ഏകോപിപ്പിച്ചത്.
