മണ്ണാര്‍ക്കാട് : ജല ജന്യ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഭക്ഷണ ശാലകളിലെ കുടി വെള്ള ത്തിന്റെ ശുചിത്വം ഉറപ്പു വരുത്താന്‍ മിന്നല്‍ പരിശോധന നടത്തി. തിരുവിഴാം കുന്നിലെ ഉസ്താദ് ഹോട്ടല്‍ നടുകളത്തില്‍ സ്‌റ്റോര്‍
ന്യൂ ഗ്രാന്റ് ഹോട്ടല്‍,കോട്ടോപ്പാടം വെങ്ങായിലെ താസ ഹോട്ടല്‍, കുമരംപുത്തൂര്‍ സൊസൈറ്റി പടിയിലെ സഫ ഹോട്ടല്‍ എന്നിവയില്‍ നടത്തിയ പരിശോധനയില്‍ കുടിവെള്ള ടാങ്കുകള്‍ മലിനമായി കാണ പ്പെട്ടു.സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി.നിര്‍ദ്ദേശിച്ച സമയ പരിധി ക്കകം പ്രശ്‌നങ്ങള്‍ പരിഹരിക്കാത്ത സ്ഥാപങ്ങള്‍ അടച്ചു പൂട്ടി നിയമ നടപടികള്‍ സ്വീകരിക്കും എന്ന് അധികൃതര്‍ അറിയിച്ചു.

ഭക്ഷ്യ വിഷ ബാധക്കും പകര്‍ച്ച വ്യാധികള്‍ക്കും കാരണമാകും വിധം വേവിച്ചതും അല്ലാത്തതും ആയ മല്‍സ്യം മാംസം പാല്‍ പച്ചക്കറികള്‍ ഐസ് ക്രീം മുതലായവ കൂട്ടിക്കലര്‍ത്തി ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തിയ സ്ഥാപനങ്ങളില്‍ നിന്നു അവ പിടിച്ചെടുത്തു നശിപ്പിച്ചു. പിഴയിനത്തില്‍ 6000 രൂപ ഈടാക്കി.ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കെ അബ്ദുല്‍ റഷീദിന്റെ നേതൃത്വത്തില്‍ ആരോഗ്യ ജാഗ്രത 2020 ന്റ ഭാഗമായ ിനടത്തിയ ‘ഓപ്പറേഷന്‍ ശുദ്ധികലശം’ എന്ന പരിപാടിയില്‍ മണ്ണാര്‍ക്കാട് ബ്ലോക്കിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.