മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ആസ്ഥാനമായുള്ള അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണിന്റെ കോര്‍പ്പറേറ്റ് ഓഫീസ് പള്ളിപ്പടി കസാമിയ ബില്‍ഡിങില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതായി മാനേജിങ് ഡയറക്ടര്‍ അജിത് പാലാട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ 10.30ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. സ്‌ട്രോങ് റൂം ഉദ്ഘാടനം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. നിര്‍വഹി ക്കും. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത, ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാംസ്‌കാരിക-വ്യാപാരി നേതാക്കള്‍ പങ്കെടു ക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്ഥിരനിക്ഷേപം നടത്തുന്നവര്‍ക്ക് മുന്‍കൂറായി ഒരു വര്‍ഷത്തെ പലിശയും ഓണക്കോടിയും നല്‍കും. കല്ലൂര്‍ ഉണ്ണികൃഷ്ണന്‍ മാരാരുടെ പ്രമാ ണത്തില്‍ 35 വാദ്യകലാകാരന്‍മാര്‍ അണിനിരക്കുന്ന പഞ്ചാരിമേളവും അരങ്ങേറും. മലപ്പുറം,തൃശൂര്‍ ജില്ലകളിലേക്ക്കൂടി യു.ജി.എസിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന തായും അദ്ദേഹം അറിയിച്ചു.പത്രസമ്മേളനത്തില്‍ ഡയറക്ടര്‍ അഭിലാഷ് പാലാട്ട്, പി. ആര്‍.ഒ. കെ.ശ്യാംകുമാര്‍, സെയില്‍സ് മാനേജര്‍ ശാസ്താ പ്രസാദ്, ഓപ്പറേഷന്‍സ് മാനേജര്‍ ഷബീര്‍ അലി, മാര്‍ക്കറ്റിങ് ഹെഡ് ഷമീര്‍ അലി എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!