മണ്ണാര്‍ക്കാട്: ഭരണഘടന സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ ത്തി ‘വരയും പാട്ടും പറച്ചിലുമായി’മണ്ണാര്‍ക്കാട് ചന്തപ്പടിയില്‍ വോയ്സ് ഓഫ് മണ്ണാര്‍ക്കാട് സോഷ്യല്‍മീഡിയ നടത്തിയ സാംസ്‌ക്കാ രിക സായാഹ്നം നഗരസഭ വൈസ് ചെയര്‍മാന്‍ ടി.ആര്‍.സെബാ സ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.ഹുസൈന്‍ കളത്തില്‍ അധ്യക്ഷനായി.എം ജെ ശ്രീചിത്രന്‍ മുഖ്യപ്രഭാഷണം നടത്തി.പ്രതിഷേധവര കെ.വി. അമീറിന്റെ നേതൃത്വത്തില്‍ മനാഫ് സാഗര്‍, വിജയേഷ്, അന്‍വര്‍ കെ.ടി,ഓമല്‍ അബ്ദു മറ്റ് വിദ്യാര്‍ത്ഥികളും കലാകാരന്‍മാരും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

രാധാകൃഷ്ണന്‍ മണ്ണാര്‍ക്കാട്, ചന്ദ്രദാസന്‍ മാഷ്, ഡോ.കമ്മാപ്പ, ഭാവിക്ക,അച്യുതനുണ്ണി, മനോജ് വിട്ടിക്കാട്, എം.എസ്.വിജയന്‍, പി.എം.വ്യാസന്‍,സൈനുല്‍ആബിദ്,ഹരിദാസന്‍, സുധാകരന്‍, രാമകൃഷ്ണന്‍ ചൂരിയോടന്‍,ഗഫൂര്‍ പൊതുവത്ത്, ജോസഫ്‌ചെലങ്കര, അഷ്‌കറലി,റഷീദ്,സിദ്ധീഖ്മചിങ്ങല്‍, ഫസല്‍ പൂക്കോയ, സഹീര്‍ എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ചു.ഷമീര്‍ യൂണിയന്റെ നേതൃത്വ ത്തില്‍ മണ്ണാര്‍ക്കാട്ടെ ഗായകര്‍ പാട്ടുകള്‍ അവതരിപ്പിച്ചു.കെവിഎ റഹ്മാന്‍ പ്രതിഞ്ജ ചൊല്ലി കൊടുത്തു.എക്‌സിക്യൂട്ടീവ് അംഗങ്ങ ളായ അന്‍വര്‍കരിമ്പ,അബ്ബാസ് ആമ്പാടത്ത്, ഹാരിസ്,റഷീദ്,ഷമീര്‍ വൈശ്യന്‍,ഷൗക്കത്തലി,ഷമീര്‍ പഴേരി, മറ്റ് ഗ്രൂപ്പ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നല്‍കി. രമേശ് പൂര്‍ണ്ണിമ സ്വാഗതവും ട്രഷ റര്‍ ശ്രീവത്സന്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!