പാലക്കാട്:കാറില്‍ കടത്തുകയായിരുന്ന 200 ലിറ്റര്‍ വിദേശമദ്യ വുമായി മണ്ണാര്‍ക്കാട് സ്വദേശികളായ രണ്ട് പേര്‍ എക്‌സൈസിന്റെ പിടിയിലായി.മണ്ണാര്‍ക്കാട് ആണ്ടിപ്പാടം സ്വദേശികളായ മയിലാം പാടം വീട്ടില്‍ അബു താഹിര്‍ (36),അണ്ടിപ്പാടം വീട്ടില്‍ ചന്ദ്രന്‍ (45) എന്നിവരാണ് അറസ്റ്റിലായത്.

ഇന്ന് ഉച്ചക്ക് 2 മണിയോടു കൂടി ഒലവക്കോടിന് സമീപത്ത് വച്ചാണ് മദ്യക്കടത്ത് പിടികൂടിയത്.200 കുപ്പി മദ്യമാണ് കാറില്‍ സൂക്ഷിച്ചി രുന്നത്. വാഹനം എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.സജീവ്കുമാര്‍, പ്രിവന്റീവ് ഓഫിസര്‍ മനോജ്കുമാര്‍,സയിദ് മുഹമ്മദ്,സുമേഷ്,സിവില്‍ എക്‌സൈസ് ഓഫിസര്‍ റിയാസുദ്ദിന്‍,അല്‍മാസ്,ബാസിത്, നൗഫല്‍,അനില്‍കുമാര്‍,ഇന്ദ്രാണി,ഷീജ, ഡ്രൈവര്‍ കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് മദ്യക്കടത്ത് പിടികൂടിയത്.