അട്ടപ്പാടി : സംസ്ഥാനത്തെ ഗോത്രമേഖലയിലെ ഏറ്റവും വലിയ മൂല്യവര്‍ദ്ധിത സംരംഭമായ അട്ടപ്പാടി ഹില്‍ വാല്യു യൂണിറ്റ് സ്ത്രീ ശാക്തീകര ണത്തിന് മികച്ച മാതൃകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി പറഞ്ഞു. അട്ടപ്പാടി ആദി വാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷ ന്റെ നേതൃത്വ ത്തില്‍ നടപ്പിലാക്കുന്ന ഹില്‍ വാല്യൂ മൂല്യവര്‍ദ്ധന യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. അഗളി എ.എച്ച്.പ്ലാസയില്‍ നടന്ന പരിപാടിയില്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാളിയമ്മ അധ്യക്ഷയായി.
സംസ്ഥാനത്തെ ഗോത്രമേഖലയിലെ ഏറ്റവും വലിയ മൂല്യവര്‍ദ്ധിത സംരംഭമായ അട്ടപ്പാടി ഹില്‍ വാല്യു യൂണിറ്റ് സ്ത്രീ ശാക്തീകരണ ത്തിന് മികച്ച മാതൃകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി പറഞ്ഞു. അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷന്റെ നേതൃത്വ ത്തില്‍ നടപ്പിലാക്കുന്ന ഹില്‍ വാല്യൂ മൂല്യവര്‍ദ്ധന യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. അഗളി എ.എച്ച്.പ്ലാസയില്‍ നടന്ന പരിപാടിയില്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് കാളിയമ്മ അധ്യക്ഷയായി.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തില്‍ നിന്നും മാറി സ്ത്രീക ള്‍ സംരംഭകര്‍ ആവുക എന്ന വലിയ ലക്ഷ്യം പൂര്‍ണമായ അര്‍ഥത്തി ല്‍ സാക്ഷാത്കരിക്കാനായത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ്. നിരവധി സ്ത്രീ മുന്നേറ്റങ്ങള്‍ക്ക് അവസരം സൃഷ്ടിക്കു കയും സ്ത്രീകള്‍ക്കിടയില്‍ ദാരിദ്ര്യ ലഘൂകരണമെന്ന ആശയം ഉയര്‍ത്തിപ്പിടിക്കാന്‍ ഇത്തരം കുടുംബശ്രീ സംരംഭങ്ങള്‍ക്ക് കഴിയുന്നു. പ്രതിസന്ധികളെ മറികടന്ന് ഭരണസംവിധാനത്തില്‍ വരെ സ്ത്രീകള്‍ക്ക് എത്താന്‍ കഴിഞ്ഞത് സാമൂഹികമായ വലിയ നേട്ടമാണെന്നും ലിംഗനീതി, ലിംഗസമത്വം എന്നിവ കേരളത്തില്‍ ഉയര്‍ത്തിപ്പിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വയലൂര്‍ ഊരു സമിതിയുടെ കീഴിലുള്ള രുശി കൊണ്ടാട്ട യൂണിറ്റി ന്റെ മേല്‍നോട്ടത്തിലാണ് ഹില്‍ വാല്യു മൂല്യവര്‍ദ്ധന യൂണിറ്റ് പ്രവര്‍ത്തിക്കുക. അട്ടപ്പാടിയിലെ പരമ്പരാഗത ചെറുധാന്യങ്ങളായ റാഗി, ചാമ, തിന വരഗ്, ചക്ക തുടങ്ങിയ പോഷകാഹാരങ്ങളുടെ മൂല്യവര്‍ദ്ധന യൂണിറ്റായ ഹില്‍ വാല്യു സംസ്ഥാനത്തിനകത്തും പുറത്തും വിവിധ മേളകളില്‍ 20 ലക്ഷത്തിലധികം രൂപയുടെ വിറ്റുവരവ് നടത്തിയതായി യൂണിറ്റംഗങ്ങള്‍ അറിയിച്ചു. പൊന്നി, രംഗമ്മ, കവിത, രാജമ്മ, അനിത, പാപ്പ എന്നിവരാണ് സംരംഭത്തിന് നേതൃത്വം നല്‍കുന്നത്.
മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന കോഡിനേറ്റര്‍ സൈജു പത്മനാഭന്‍ പരിപാടിയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് ‘അയ്യപ്പനും കോശിയും’ എന്ന ചലച്ചിത്രത്തിലൂടെ പ്രശസ്തയായ കുടുംബശ്രീ അംഗം നഞ്ചിയമ്മയെ ഹില്‍വാല്യു സംരംഭകര്‍ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീലക്ഷ്മി ശ്രീകുമാര്‍, രത്തിന രാമമൂര്‍ത്തി, ജ്യോതി അനില്‍കുമാര്‍, വാര്‍ഡ് അംഗം പരമേശ്വരന്‍, പഞ്ചായത്ത് സമിതി അംഗങ്ങള്‍, കുടുംബശ്രീ അട്ടപ്പാടി അസി. പ്രൊജക്ട് ഓഫീസര്‍ പി. സെയ്തലവി, അട്ടപ്പാടി സ്പെഷ്യല്‍ പ്രൊജക്ട് മാനേജര്‍ വി. സിന്ധു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാളിയമ്മ അധ്യക്ഷയായി.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തില്‍ നിന്നും മാറി സ്ത്രീകള്‍ സംരംഭകര്‍ ആവുക എന്ന വലിയ ലക്ഷ്യം പൂര്‍ണമായ അര്‍ഥത്തില്‍ സാക്ഷാത്കരിക്കാനായത് ഈ സര്‍ക്കാര്‍ അധികാര ത്തില്‍ വന്ന ശേഷമാണ്. നിരവധി സ്ത്രീ മുന്നേറ്റങ്ങള്‍ക്ക് അവസരം സൃഷ്ടിക്കുകയും സ്ത്രീകള്‍ക്കിടയില്‍ ദാരിദ്ര്യ ലഘൂകരണമെന്ന ആശയം ഉയര്‍ത്തിപ്പിടിക്കാന്‍ ഇത്തരം കുടുംബശ്രീ സംരംഭങ്ങള്‍ക്ക് കഴിയുന്നു. പ്രതിസന്ധികളെ മറികടന്ന് ഭരണസംവിധാനത്തില്‍ വരെ സ്ത്രീകള്‍ക്ക് എത്താന്‍ കഴിഞ്ഞത് സാമൂഹികമായ വലിയ നേട്ടമാണെന്നും ലിംഗനീതി, ലിംഗസമത്വം എന്നിവ കേരളത്തില്‍ ഉയര്‍ത്തിപ്പിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വയലൂര്‍ ഊരു സമിതിയുടെ കീഴിലുള്ള രുശി കൊണ്ടാട്ട യൂണിറ്റിന്റെ മേല്‍നോട്ടത്തിലാണ് ഹില്‍ വാല്യു മൂല്യവര്‍ദ്ധന യൂണിറ്റ് പ്രവര്‍ത്തിക്കുക. അട്ടപ്പാടിയിലെ പരമ്പരാഗത ചെറുധാന്യങ്ങളായ റാഗി, ചാമ, തിന വരഗ്, ചക്ക തുടങ്ങിയ പോഷകാഹാരങ്ങളുടെ മൂല്യവര്‍ദ്ധന യൂണിറ്റായ ഹില്‍ വാല്യു സംസ്ഥാനത്തിനകത്തും പുറത്തും വിവിധ മേളകളില്‍ 20 ലക്ഷത്തിലധികം രൂപയുടെ വിറ്റുവരവ് നടത്തിയതായി യൂണിറ്റംഗങ്ങള്‍ അറിയിച്ചു. പൊന്നി, രംഗമ്മ, കവിത, രാജമ്മ, അനിത, പാപ്പ എന്നിവരാണ് സംരംഭത്തിന് നേതൃത്വം നല്‍കുന്നത്.
മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന കോഡിനേറ്റര്‍ സൈജു പത്മനാഭന്‍ പരിപാടിയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് ‘അയ്യപ്പനും കോശിയും’ എന്ന ചലച്ചിത്രത്തിലൂടെ പ്രശസ്തയായ കുടുംബശ്രീ അംഗം നഞ്ചിയമ്മയെ ഹില്‍വാല്യു സംരംഭകര്‍ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീലക്ഷ്മി ശ്രീകുമാര്‍, രത്തിന രാമമൂര്‍ത്തി, ജ്യോതി അനില്‍കുമാര്‍, വാര്‍ഡ് അംഗം പരമേശ്വരന്‍, പഞ്ചായത്ത് സമിതി അംഗങ്ങള്‍, കുടുംബശ്രീ അട്ടപ്പാടി അസി. പ്രൊജക്ട് ഓഫീസര്‍ പി. സെയ്തലവി, അട്ടപ്പാടി സ്പെഷ്യല്‍ പ്രൊജക്ട് മാനേജര്‍ വി. സിന്ധു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു