ഇതുവരെ നടന്നത് 463 പരിശോധനകള്‍
മണ്ണാര്‍ക്കാട് : ഓണത്തോടനുബന്ധിച്ച് പാലക്കാട് ജില്ലയില്‍ എക്സൈസിന്റെ നേതൃ ത്വത്തിലുള്ള സ്പെഷ്യല്‍ ഡ്രൈവ് പുരോഗമിക്കുന്നു. ജില്ലയില്‍ ഇതുവരെ 463 പരിശോ ധനകളാണ് നടത്തിയത്. ഇതില്‍ 144 അബ്കാരി കേസുകളും 28 എന്‍.ഡി.പി.എസ് കേസു കളും 445 കോട്പ കേസുകളും കണ്ടെത്തി. ഇതോടൊപ്പം 267 കഞ്ചാവ് ചെടികളും 52 കി ലോ കഞ്ചാവും 116 ലിറ്റര്‍ ചാരായവും 5171 ലിറ്ററോളം വാഷും 162 കിലോ പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അതിര്‍ത്തി മേഖ ലകളില്‍ വാഹന പരിശേധന കര്‍ശനമാക്കിയിട്ടുണ്ട്. പോലീസ്, റവന്യൂ, റെയി ല്‍വേ, വനം തുടങ്ങിയ വകുപ്പുകളുമായി ചേര്‍ന്ന് ജില്ലയിലാകെ റെയ്ഡുകള്‍ സംഘടിപ്പിച്ചുവ രുന്നുണ്ട്. വാളയാര്‍ ചെക്പോസ്റ്റില്‍ മാത്രം ഒരു കോടിയോളം രൂപയുടെ കുഴ ല്‍പ്പണം പിടികൂടി. വരും ദിവസങ്ങളിലും പരിശോധന സംഘടിപ്പിക്കുമെന്ന് എക്സൈസ് അ ധികൃതര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ലഹരിയുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടെ ങ്കില്‍ 04912 505897 ല്‍ അറിയിക്കാം.