അലനല്ലൂര്‍: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റി അലനല്ലൂര്‍ ടൗണില്‍ കുറ്റവിചാരണ സദസ് സംഘടിപ്പിച്ചു. ഡി.സി.സി സെക്രട്ടറി പി.ആര്‍.സുരേഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി നൗഫല്‍ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് നസീഫ് പാലക്കാഴി അധ്യക്ഷനായി. വി.സി.രാമദാസ്, സി.സുഗുണകുമാരി, ഹബീബുള്ള അന്‍സാരി, കാസീം ആലായന്‍, കെ.വേണു മാസ്റ്റര്‍, ടി.കെ.ഷംസുദ്ധീന്‍, വി. മണികണ്ഠന്‍, ലത മുള്ളത്ത്, അനിത വിതനോട്ടില്‍, കെ.ഫസ്‌ന, എന്‍.ബാപ്പുട്ടി, കെ.റഫീഖ, മുസ്തഫ പാറപുറത്ത്, കെ.നാസര്‍, എം.റസാഖ്, മുഹമ്മദ് കുലുക്കിയിലാട്, അഹ്മദ് സുബൈര്‍, നാസര്‍ ചീനന്‍, കീടത്ത് മുഹമ്മദ്, കെ.തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.നസീര്‍ബാബു പി, സുബൈര്‍ തുമ്പത്ത്,ഹമീദ് ആലുങ്ങല്‍, അന്‍വര്‍ കണ്ണംക്കുണ്ട്, സിനാന്‍ തങ്ങള്‍, മുജീബ് സി ടി, വസീം തയ്യില്‍, ഷൗക്കത്തലി തയ്യില്‍, അന്‍വര്‍ ആലുങ്ങല്‍, മിഥുലാജ് വട്ടമണ്ണപുറം,തുടങ്ങിയവര്‍നേതൃത്വം നല്‍കി.