മണ്ണാര്‍ക്കാട് : എം.ഇ.എസ്. ജില്ലാ കമ്മിറ്റിയും എം.ഇ.എസ്. കല്ലടി കോളേജും സംയുക്ത മായി നടത്തിയ ഓണം സൗഹൃദ സദസ് ഫായിദ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്നു. എം.ഇ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസല്‍ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. മതേതരത്വത്തിന്റെയും സോഷ്യലിസത്തിന്റെയും കേരളത്തിലെ ആദ്യ മാതൃക മഹാബലിയാണെന്നും ആ പാരമ്പര്യം നിലനിര്‍ത്താന്‍ മലയാളി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വര്‍ഗീയ ഉണ്ടെന്നത് ചിലരുടെ തെറ്റായ പ്രചാരണം മാത്രമാണെന്നും അത് ചില തല്‍പ്പര കക്ഷികളുടെ രാഷ്ട്രീയ ദുരുദ്ദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ അധ്യക്ഷനാ യി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ലക്ഷ്മിക്കുട്ടി, മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി വി.എ.കൃഷ്ണദാസ്, മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി,എഴുത്തുകാരന്‍ മുണ്ടൂര്‍ സേതുമാധവന്‍,ചലച്ചിത്ര നിരൂപകന്‍ ജി.പി.രാമചന്ദ്രന്‍, മണ്ണാര്‍ക്കാട് റൂറല്‍ സഹകരണ ബാങ്ക് സെക്രട്ടറി എം.പുരുഷോത്തമ ന്‍, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കെ.കെ.വിനോദ്കുമാര്‍, സാഹിത്യകാരി എസ്.കെ.കവിത, എം.ഇ.എസ് സംസ്ഥാന സെക്രട്ടറിമാരായ സി.ടി.സക്കീര്‍ ഹുസൈന്‍, എ.ജബ്ബാറലി, കല്ലടി കോളജ് പ്രിന്‍സിപ്പല്‍ ഡോ.സി.രാജേഷ്, എം.ഇ.എസ് ഹയര്‍ സെ ക്കന്‍ഡറി സ്‌കൂള്‍ പ്രധാന അധ്യാപിക എം. സാബിറ ടീച്ചര്‍, എം.ഇ.എസ് ജില്ലാ താലൂക്ക്, യൂണിറ്റ് ഭാരവാഹികള്‍ കല്ലടി കോളജ് വിദ്യാര്‍ഥികള്‍ പങ്കെടുത്തു.