മണ്ണാര്‍ക്കാട് : തെങ്കര കോല്‍പ്പാടം അയ്യപ്പ ക്ഷേത്രത്തിന്റെ ആല്‍ത്തറയില്‍ സ്ഥാപിച്ചി രുന്ന സ്റ്റീല്‍ ഭണ്ഡാരം മോഷണം പോയ കേസിലെ പ്രതിയെ മണ്ണാര്‍ക്കാട് പൊലിസ് പിടി കൂടി. തമിഴ്‌നാട് അരിയല്ലൂര്‍ പെരിയപാളയം സ്വദേശിയും കൊറ്റിയോടില്‍ താമസിക്കു ന്നയാളുമായ കണ്ണന്‍ (40) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയയിരുന്നു സംഭ വം. അയ്യായിരത്തോളം രൂപയാണ് നഷ്ടമായത്. തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികള്‍ പൊലി സില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തി ല്‍ ഇന്ന് രാവിലെയോടെ കൊറ്റിയോട് നിന്നാണ് കണ്ണനെ പൊലിസ് പിടികൂടിയത്. ഇയാ ളുടെ താമസസ്ഥലത്ത് നിന്നും ഭണ്ഡാരവും കïെടുത്തു. മുമ്പും ക്ഷേത്രങ്ങള്‍ കേന്ദ്രീക രിച്ച് നിലവിളക്കുകള്‍ മോഷ്ടിച്ച കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. പ്രതിയുമൊത്ത് പൊലിസ് തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി. മണ്ണാര്‍ക്കാട് സി. ഐ ബോബിന്‍ മാത്യു, എസ്.ഐ വി.വിവേക്, എ.എസ്.ഐ ശ്യാംകുമാര്‍, സീനിയര്‍ സി വില്‍ പൊലിസ് ഓഫിസര്‍ കെ.പ്രശോഭ്, സി.പി.ഒ റംഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!