മണ്ണാര്‍ക്കാട്:കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു.റിട്ട.എഎസ്‌ഐ മണ്ണാര്‍ക്കാട് കൊടുവാളിക്കുണ്ട് സ്വദേശി കാരാപ്പറമ്പില്‍ വീട്ടില്‍ സ്റ്റാന്‍ലി നെല്‍സണ്‍ (64) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.20 ന് മണ്ണാര്‍ക്കാട് പള്ളിപ്പടിയില്‍ വച്ചാണ് അപകടമുണ്ടായത്.പാലക്കാട്ടേക്ക് പോവു കയായിരുന്നകെഎസ്ആര്‍ടിസി ബസ് മറ്റൊരു വാഹനത്തെ മറി കടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന സ്‌കൂട്ടറില്‍ ഇടിക്കുകയാ യിരുന്നു.ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ ബസിനടിയിലേക്ക് കയറിയ നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്റ്റാന്‍ലി നെല്‍സണെ നാട്ടുകാര്‍ ഉടന്‍ താലൂക്കാശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. സൂസമ്മയാണ് ഭാര്യ.സനോജ് (അഡ്വക്കേറ്റ് ), സനില്‍ (നേവി ഉദ്യോഗസ്ഥന്‍), സനില എന്നിവര്‍ മക്കളാണ്.