ദുബായ്: യുഎഇയിലെ മണ്ണാര്‍ക്കാട്ടുകാരായ പ്രവാസികളുടെ കൂട്ടാ യ്മയായ മീറ്റ് പ്രവാസി കൂട്ടായ്മയുടെ അംഗത്വ വിതരണം അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ മീറ്റ് ദുബായ് പ്രസിഡന്റ് ബൈജു മാത്യു വിന് നല്‍കി ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെയും അവരുടെ കുടുംബത്തിന്റെയും ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി നിലകൊ ള്ളുന്ന മീറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും എംഎല്‍എ വാഗ്ദാനം ചെയ്തു. അസഹിഷ്ണുതയുടെ കാലത്ത് ഇത്തരം കൂട്ടാ യ്മകള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും ജാതിക്കും മതത്തി നും അതീതമായി ഒരു കുടക്കീഴില്‍ സംഗമിക്കാന്‍ മണ്ണാര്‍ട്ടുകാര്‍ക്ക് ഇവിടെ അസരം ലഭിച്ചത് വലിയ കാര്യമാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

ബൈജു അധ്യക്ഷനായി.അഡൈ്വസറി ബോര്‍ഡ് അംഗം ജംഷാദ് ,ട്രഷറര്‍ സുരേഷ് ബാബു,യുഇഎ സെക്രട്ടറി നജ്മുദീന്‍ ,ദുബായ് സെക്രെട്ടറി അലി അസ്‌കര്‍ മറ്റു ഭാരവാഹികളും പങ്കെടുത്തു.മീറ്റ് യുഎഇ സെക്രട്ടറി ജംഷീര്‍ ബാച്ചി സ്വാഗതവും സുരേഷ് നന്ദിയും പറഞ്ഞു. മീറ്റ് കൂട്ടായ്മയുടെ പുതിയ ലോഗോ പ്രകാശനവും നടന്നു.മീറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കു ന്നതിനായി മണ്ണാര്‍ക്കാടന്‍സ് ഫുട്‌ബോള്‍ മാമാങ്കം 2020 സംഘടിപ്പി ക്കാന്‍ തീരുമാനിച്ചതായി മീറ്റ് യുഎഇ പ്രസിഡന്റ് ജംഷി എംഡി അലി,സെക്രട്ടറി ജംഷീര്‍ ബാച്ചി,ട്രഷര്‍ സുരേഷ് എന്നിവര്‍ അറിയിച്ചു.