മണ്ണാര്‍ക്കാട് : സംസ്ഥാന ജി.എസ്. ടി. വകുപ്പിന്റെ ലക്കി ബില്‍ ആപ്പിന് ദേശീയ ഇ ഗവേ ണന്‍സ് പുരസ്‌കാരം. അക്കാദമിക്/ഗവേഷണ സ്ഥാപനങ്ങളുടെ പൗര കേന്ദ്രീകൃത സേ വനങ്ങളെക്കുറിച്ചുള്ള ഗവേഷണ രംഗത്തെ മികവാര്‍ന്ന പ്രകടനത്തിനാണ് സില്‍വര്‍ അവാര്‍ഡ് ലഭിച്ചത്. ജി.എസ്. ടി വകുപ്പിനു വേണ്ടി ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയാണ് ആ പ്പ് നിര്‍മ്മിച്ചത്.പൗര സേവനങ്ങള്‍ പരമാവധി ഇ ഗവേണന്‍സിന്റെ സഹായത്തോടെ ല ഭ്യമാക്കാനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് ലഭിക്കുന്ന അംഗീകാരത്തിലെ ഏറ്റ വും പുതിയ ഏടാണിത്. ജി.എസ്.ടി കൃത്യമായി നല്‍കാനും ബില്‍ കൃത്യമായി ലഭ്യമാ ക്കാനുള്ള ബോധവത്കരണവും പ്രോത്സാഹനവുമാണ് ലക്കി ബില്‍ ആപ്പ്. ലഭിക്കുന്ന ജി.എസ്.ടി ബില്ലുകള്‍ ആപ്പില്‍ അപ്ലോഡ് ചെയ്താല്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സമ്മാനങ്ങളുമുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!