മണ്ണാര്‍ക്കാട്: ഓണവിപണി ലാക്കാക്കി വാഴകൃഷിയിറക്കിയ കര്‍ഷകരുടെ പ്രതീക്ഷക ള്‍ക്ക് കരുത്തേകി വിപണിയില്‍ നേന്ത്രക്കായയ്ക്ക് വിലകയറി. കിലോ നാല്‍പ്പത് രൂപ യ്ക്കാണ് കര്‍ഷകനില്‍ നിന്നും നേന്ത്രക്കായ വിപണിയില്‍ എടുക്കുന്നത്. ചെറുകിട വി പണിയില്‍ അഞ്ചുരൂപ വരെ വ്യത്യാസത്തിലാണ് നേന്ത്രപ്പഴം ലഭ്യമാവുക. ഓണവിപ ണി ലക്ഷ്യമിട്ട് വയനാട്ടില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണ്ണാടക എന്നിവടങ്ങളില്‍ നിന്നും നേന്ത്രക്കായ എത്തുന്നുണ്ട്. 40-42 രൂപ നിരക്കിലാണ് ഇവിടെ യുള്ള നേന്ത്രക്കായ ഇറക്കുമതി ചെയ്യുന്നത്. ഞാലിപ്പഴത്തിന് കിലോ 35- മൈസൂര്‍ പൂവന്‍ -20 എന്നിങ്ങനെയാണ് ഇന്നലത്തെ മാര്‍ക്കറ്റ് വില. കഴിഞ്ഞ വര്‍ഷവും വിപണി യില്‍ സമാനമായ വിലയുണ്ടായിരുന്നതായി കച്ചവടക്കാര്‍ പറയുന്നു. ഓണക്കാലത്ത് നേന്ത്രപ്പഴത്തിന് ആവശ്യക്കാരേറെ ഉള്ളതിനാല്‍ ഓണവിപണി ലക്ഷ്യമിട്ടാണ് മണ്ണാര്‍ ക്കാട് മേഖലയിലെയും ഭൂരിപക്ഷം കര്‍ഷകരും വാഴകൃഷിയിറക്കുന്നത്. കഴിഞ്ഞ വേനലിലെ വരള്‍ച്ച വാഴകര്‍ഷകര്‍ക്ക് ഏറെ നഷ്ടംവരുത്തിയിരുന്നു. പലഭാഗങ്ങളിലും ആവശ്യത്തിന് വെള്ളം ലഭിക്കാതെ വാഴകള്‍ ഉണങ്ങി നശിക്കുന്ന സാഹചര്യവുമുണ്ടാ യി. വനയോരമേഖലയില്‍ കാട്ടാനളെത്തി വാഴകൃഷി നശിപ്പിച്ച സംഭവങ്ങളുമുണ്ടാ യിട്ടുണ്ട്. പ്രതിസന്ധികളെ മറികടന്ന് നേന്ത്രക്കായ വിളവെടുത്ത കര്‍ഷകര്‍ക്ക് വി ലവര്‍ധന ആശ്വാസം പകരുകയാണ്.
