കോട്ടോപ്പാടം: ആഗോള തലത്തില്‍ അനുദിനം മാറിവരുന്ന പഠനരീതികളെയും തൊഴി ല്‍ സംസ്‌കാരത്തെയും കുറിച്ച് യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവബോധം നല്‍കുന്നതിനായി കോട്ടോപ്പാടം ഗൈഡന്‍സ് ആന്‍ഡ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സമ്മേളനവും വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ചവര്‍ക്കുള്ള സ്‌നേഹാദരവും സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂള്‍ സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഗേറ്റ്‌സ് പ്രസിഡന്റ് ഹമീദ് കൊമ്പത്ത് അധ്യക്ഷനായി. മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി വി.എ.കൃഷ്ണദാസ് മുഖ്യാതിഥിയായി. മികച്ച സംരംഭകനെന്ന നിലയില്‍ യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ച കെ.സി. മുഹമ്മദ് റിയാസുദ്ദീന്‍,ഭൗതിക ശാസ്ത്രത്തില്‍ പി.എച്ച്.ഡി നേടിയ സി.കെ. സലീം അലി, നീറ്റ് റാങ്ക് ജേതാവ് സി.ടി.മുഹമ്മദ് അയൂബ്,പഞ്ചായത്ത് പരിധിയില്‍ നിന്നും വിവിധ വിഷയങ്ങളില്‍ ഈ വര്‍ഷം ബിരുദം നേടിയവര്‍,ഗേറ്റ്‌സ് കോച്ചിങ് ക്ലാസ് റൂം പി.എസ്.സി കോച്ചിങ് മെഗാ ടെസ്റ്റ് വിജയികള്‍ എന്നിവരെ ആദരിച്ചു.മുന്‍ പഞ്ചാ യത്ത് പ്രസിഡന്റ് കല്ലടി അബൂബക്കര്‍,പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍,ഗേറ്റ്‌സ് സെക്രട്ടറി അസീസ് കോട്ടോപ്പാടം,ഗ്രാമപഞ്ചായത്തംഗം കെ.ടി .അബ്ദുള്ള,പ്രിന്‍സിപ്പാള്‍ എം.പി. സാദിഖ്,മാനേജര്‍ റഷീദ് കല്ലടി, എം.മുഹമ്മദലി മിഷ് കാത്തി,സലീം നാലകത്ത്,കെ.മൊയ്തുട്ടി,എ.കെ.കുഞ്ഞയമു,സിദ്ദീഖ് പാറോക്കോട്, ബഷീര്‍ അമ്പാഴക്കോട്, എന്‍.ഒ.സലീം,ഇ.റഷീദ്,കെ.ഫെമീഷ്, ഒ.മുഹമ്മദലി,കെ.എ. ഹുസ്‌നി മുബാറക് പ്രസംഗിച്ചു.സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഗ്രാജ്വേറ്റ് മീറ്റില്‍ വിദ്യാഭ്യാസ ചിന്തകന്‍ ഡോ.മുസ്തഫ പാലക്കല്‍ ക്ലാസിന് നേതൃത്വം നല്‍കി. ഗേറ്റ്‌സ് റഫറന്‍സ് ലൈബ്രറി പുസ്തക സമാഹരണ കാമ്പയിന്റെ ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പാറയില്‍ മുഹമ്മദലി നിര്‍വ്വഹിച്ചു.ഗേറ്റ്‌സ് ആസ്ഥാന മന്ദിര നിര്‍മാണ പൂര്‍ത്തീകരണത്തിനായി കെ.സി. മുഹമ്മദ് റിയാസുദ്ദീന്‍ മൂന്ന് ലക്ഷം രൂപയുടെ ചെക്ക് ഭാരവാഹികള്‍ക്ക് കൈമാറി.