പാലക്കാട് :മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സഹായ കരമാവും വിധം ജലവിഭവ വകുപ്പിൽ നിന്നും സ്വയം തൊഴിൽ ലഭ്യമാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ബഡ്സ് സ്ഥാപനങ്ങളിലെ ഭിന്നശേഷി വിദ്യാർത്ഥി കളുടെ മാനസിക ഉല്ലാസ സർഗ്ഗശേഷി വികാസം ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഇന്നസെൻസ് – 2020 ബഡ്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തരം വിഭാഗത്തിൽപ്പെട്ടവരെ മുഖ്യധാരയിലെത്തിക്കാൻ ശ്രമിക്കുന്ന സർക്കാരാണ് ഇപ്പോഴുള്ളത്. മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ തന്നെ വിദ്യാഭാസം, തൊഴിൽ എന്നിവ ഉൾക്കൊള്ളുന്ന പദ്ധതികൾ രൂപപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ഷാഫി പറമ്പിൽ എം.എൽ.എ അധ്യക്ഷനായ പരിപാടിയിൽ നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ വിശിഷ്ടാതിഥിയായി.
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ബി ബിന്ദു, വാർഡ് കൗൺസിലർ റിസ്വാന, കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം റിഷാ പ്രേംകുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ
പി.സെയ്തലവി, ഡി.എം.സി എസ്.എൻ പഴനിസ്വാമി എന്നിവർ സംസാരിച്ചു.മൂന്ന് വേദികളിലായിവിവിധ മത്സരങ്ങൾ നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!