മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് അതിര്‍ത്തി യിലെ മലയോര പ്രദേശമായ മൈലാമ്പാടം പൊതുവ പ്പാടത്തി ന് പുലിശല്ല്യത്തിന് പരിഹാരം കാണണമെന്നും പുലിയെ പിടി കൂടാനുള്ള കൂട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയും യൂത്ത് കോണ്‍ഗ്രസും ഡിഎഫ്ഒയ്ക്ക് നിവേ ദനം നല്‍കി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി. ഷൗക്കത്ത്, മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് തുടങ്ങിയവരുടെ നേതൃ ത്വത്തിലാണ് നിവേദനം നല്‍കിയത്.കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന്് മൈലാമ്പാടത്ത് നിന്നും ഒരു പുലി യെ പിടികൂടി പറമ്പി ക്കുളം വനമേഖലയില്‍ തുറന്ന് വിട്ടിരുന്നു.എന്നാല്‍ മൂന്ന് മാസ ങ്ങള്‍ക്കിപ്പുറം വീണ്ടും പ്രദേശത്ത് പുലി സാന്നിദ്ധ്യമുണ്ടായത് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്.ഒരാഴ്ച മുമ്പാണ് ടാപ്പിംഗ് തൊഴിലാളികള്‍ പ്രദേശത്ത് പുലിയെ കണ്ടതായി പറയുന്നത്. തോട്ടത്തിലും പുരയിടങ്ങളിലും പുലിയുടേതെന്ന് കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു.ഇവിടെയുള്ളമരങ്ങളിലും കാല്‍പ്പാടുകളുണ്ടായിരുന്നു.പുലി സാന്നിദ്ധ്യം ടാപ്പിംഗ് തൊഴി ലാളികള്‍, മദ്രസാ വിദ്യാര്‍ത്ഥികള്‍,കര്‍ഷകര്‍ എന്നിവരെയാണ് ഏറെ പ്രയാസത്തിലാക്കുന്നത്. ഈ സാഹചര്യത്തില്‍ അടിയ ന്തരമായി പുലിയെ പിടികൂടുന്നതിന് കൂട് സ്ഥാപിക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.വീണ്ടും പുലിയുടെ സാന്നിദ്ധ്യ മുണ്ടായാല്‍ കൂട് സ്ഥാപിക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് വനംവകുപ്പിന്റെ നീക്കം.വനപാലകര്‍ പ്രദേശത്ത് പട്രോളിംഗ് നടത്തുന്നുണ്ട്.