മണ്ണാര്‍ക്കാട്: അഞ്ച് കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള വ്യാപാരി കളുടെ ബിസിനസ്-ടു-ബിസിനസ് വ്യാപാര ഇടപാടുകൾക്ക് ഓഗസ്റ്റ് ഒന്ന് മുതൽ ഇ- ഇൻവോയ്‌സിങ് നിർബന്ധമാക്കി. 2017- 2018 സാമ്പത്തിക വർഷം മുതൽ, മുൻ സാമ്പ ത്തിക വർഷങ്ങളിൽ ഏതെങ്കിലും വർഷത്തിൽ, അതായത് 2022-23 വരെ, 5 കോടിയോ അതിലധികമോ വാർഷിക വിറ്റ് വരവുള്ള വ്യാപാരികൾ 2023 ഓഗസ്റ്റ് ഒന്ന് മുതൽ ഇ- ഇൻവോയ്‌സ് തയാറാക്കണം.
ഇ- ഇൻവോയ്‌സിങ് ബാധകമായ വ്യാപാരികൾ നികുതി ബാധ്യതയുള്ള ചരക്കുകൾ ക്കും, സേവനങ്ങൾക്കും കൂടാതെ വ്യാപാരി നൽകുന്ന ക്രഡിറ്റ്/ ഡെബിറ്റ് നോട്ടുകൾ ക്കും ഇ – ഇൻവോയ്‌സ് തയ്യാറാക്കണം. നിലവിൽ 10 കോടി രൂപയിലധികം വിറ്റ് വര വുള്ള വ്യാപാരങ്ങൾക്കാണ് ഇ-ഇൻവോയ്‌സിങ് നിർബന്ധമാക്കിയിട്ടുള്ളത്. ഇതാണ് ഓഗസ്റ്റ് ഒന്ന് മുതൽ 5 കോടി രൂപയായി കുറച്ചത്.
ഇ- ഇൻവോയ്‌സ് എടുക്കാൻ ബാധ്യതയുള്ള വ്യാപാരികൾ ചരക്കു നീക്കം നടത്തുന്നതി ന് മുൻപ് തന്നെ ഇ-ഇൻവോയ്‌സിങ് നടത്തണം. ഇതിനായി ഇ-ഇൻവോയ്‌സ് പോർട്ടലാ യ https://einvoice1.gst.gov.in ൽ രജിസ്റ്റർ ചെയ്ത് ‘യൂസർ ക്രെഡൻഷ്യൽസ് ‘ കൈപ്പറ്റേണ്ടതാ ണ്. ഇ-വേ ബിൽ പോർട്ടലിൽ ”യൂസർ ക്രെഡൻഷ്യൽസ് ‘ ഉള്ള വ്യാപാരികൾക്ക് അതി നായുള്ള യൂസർ ഐഡിയും പാസ്സ്വേർഡും ഉപയോഗിച്ച് ഇ- ഇൻവോയ്‌സിങ് പോർ ട്ടലിൽ ലോഗ് ഇൻ ചെയ്യാം.
ജി.എസ്.ടി നിയമത്തിലെ 51-ാം വകുപ്പ് പ്രകാരമുള്ള ടി.ഡി.എസ് (TDS) കിഴിവ് നടത്തുന്ന തിനു വേണ്ടി എടുത്ത ടി.ഡി.എസ് (TDS) രജിസ്‌ട്രേഷൻ മാത്രമുള്ള, സർക്കാർ/അർദ്ധ-സർക്കാർ സ്ഥാപനങ്ങൾക്കും, പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇ-ഇൻവോയ്‌സ് ബാ ധകമായ സപ്ലയർ നികുതി വിധേയമായ സാധനങ്ങളോ സേവനങ്ങളോ സപ്ലൈ ചെയ്യു മ്പോൾ ആയത് ബിസിനസ്-ടു-ബിസിനസ് സപ്ലൈ ആയി പരിഗണിച്ചുകൊണ്ട് അത്തരം സ്ഥാപനങ്ങളുടെ ടി.ഡി.എസ് (TDS) രജിസ്‌ട്രേഷൻ നമ്പറിൽ ഇ-ഇൻവോയ്‌സ് നൽകേണ്ട താണ്. പ്രസ്തുത സ്ഥാപനത്തിന് റഗുലർ രജിസ്‌ട്രേഷൻ ഉണ്ടെങ്കിൽ ഇ-ഇൻവോയ്‌സ് നൽ കേണ്ടത് റഗുലർ രജിസ്‌ട്രേഷൻ നമ്പറിൽ തന്നെയാണ്.
ഇ- ഇൻവോയ്‌സിങ് ബാധ്യതയുള്ള വ്യാപാരി ഇ- ഇൻവോയ്‌സിങ് നടത്തിയില്ലെങ്കിൽ സ്വീകർത്താവിന് ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റിന് അർഹതയുണ്ടാവില്ല. ജി.എസ്.ടി നിയമ പ്രകാരം നികുതിരഹിതമായ ചരക്കുകൾ കൈകാര്യം ചെയ്യുന്ന വ്യാപാരികൾക്ക് ഇ- ഇൻവോയ്‌സിങ് ആവശ്യമില്ല. സെസ്സ് യൂണിറ്റുകൾ, ഇൻഷുറൻസ്, നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ അടക്കമുള്ള ബാങ്കിങ് മേഖല, ഗുഡ്‌സ് ട്രാൻസ്‌പോർട്ടിങ് ഏജൻസികൾ, പാസഞ്ചർ ട്രാൻസ്‌പോർട് സർവീസ്, മൾട്ടിപ്ലെക്‌സ് സിനിമ അഡ്മിഷൻ, എന്നീ മേഖലകളെയും ഇ- ഇൻവോയ്‌സിങ്ങിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.