മണ്ണാര്‍ക്കാട്: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ആദ്യഘട്ടത്തില്‍ (മാര്‍ച്ച് 16-ജൂണ്‍ 5) ജില്ലയിലെ വിവിധ പൊതുസ്ഥലങ്ങളിലായി കണ്ടെത്തിയ 505 മാലിന്യക്കൂനക ള്‍ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നീക്കം ചെയ്തതായി നവകേരളം കര്‍മ്മ പദ്ധതി 2 ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി അറിയിച്ചു. ക്യാമ്പ യിനിന്റെ ഭാഗമായി ജില്ലയിലെ 2849 കാനകളും ജലാശയങ്ങളും മാലിന്യമുക്തമാക്കി.
മാലിന്യങ്ങള്‍ 100 ശതമാനം ഉറവിടത്തില്‍ തന്നെ തരംതിരിക്കുക, അജൈവ മാലിന്യ ങ്ങളുടെ 100 ശതമാനം ശേഖരണം, ജൈവ മാലിന്യങ്ങളുടെ 100 ശതമാനം ഉറവിടതല സംസ്‌കരണം, മാലിന്യക്കൂനകള്‍ ഇല്ലാത്ത പൊതുയിടങ്ങള്‍ സൃഷ്ടിക്കല്‍, മാലിന്യമുക്ത വും നീരൊഴുക്കുമുള്ള ജലാശയങ്ങള്‍ ഉറപ്പാക്കല്‍, മാലിന്യമുക്ത ഹരിത ഓഫീസുകള്‍ എന്നിവയാണ് ക്യാമ്പയിനിന്റെ ആദ്യഘട്ട ലക്ഷ്യങ്ങള്‍.ഇതുമായി ബന്ധപ്പെട്ട് ജനപ്രതി നിധികളെ ഉള്‍പ്പെടുത്തി ജില്ലയിലെ 7,05,416 വീടുകളിലും 66,796 സ്ഥാപനങ്ങളിലും സന്ദര്‍ശനം നടത്തി. മാലിന്യം ശേഖരിക്കുന്നതിനായി ഹരിതകര്‍മ്മ സേന വീടുകളിലും സ്ഥാപനങ്ങളിലും എത്തുന്നുണ്ടോ മാലിന്യ സംസ്‌കരണത്തിനായുള്ള സൗകര്യം ഉണ്ടോ തുടങ്ങിയവ സന്ദര്‍ശനത്തിലൂടെ പരിശോധനവിധേയമാക്കി. അതോടൊപ്പം ഹരിത കര്‍മ്മസേനയ്ക്ക് യൂസര്‍ ഫീ നല്‍കുന്നതിനുള്ള ബോധവത്ക്കരണം നടന്നു.
ജൈവമാലിന്യ സംസ്‌കരണ സംവിധാനം ഇല്ലാത്തതായി കണ്ടെത്തിയ ജില്ലയിലെ 2,00,307 വീടുകളില്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് കമ്പോസ്റ്റ് കുഴി നിര്‍മ്മാണം, ബയോബി ന്നുകളും സോക് ചിറ്റുകളും സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് സൗജന്യമായും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ ക്ക് 90 ശതമാനം സബ്സിഡിയിലും അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നും ബയോബിന്നുകള്‍ ലഭിക്കും. ഇതിനായി അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കണം. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ 576 പരിശോധനകളാണ് നടത്തിയത്. നിരോധിത പ്ലാസ്റ്റിക് ഉപയോഗം, പൊതുയിടങ്ങളില്‍ മാലിന്യം വലിച്ചെറിയല്‍, ഖരമാലിന്യ സംസ്‌കരണത്തിന്റെ ലംഘനം തുടങ്ങിയ കാ ര്യങ്ങളാണ് പരിശോധിച്ചത്. പരിശോധനയില്‍ ജില്ലാതലത്തില്‍ 247 പേരില്‍നിന്നായി 2,30,500 ലക്ഷം രൂപ പിഴയീടാക്കി.
ജില്ലയില്‍ 34 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വലിച്ചെറിയല്‍ മുക്ത പഞ്ചായത്തു കളും നഗരസഭകളുമായി പ്രഖ്യാപിച്ചിട്ടുണ്ട്. ക്യാമ്പയിനിന്റെ ഭാഗമായി ഹരിതകര്‍മ്മ സേനയുടെ പ്രതിമാസ വരുമാനത്തില്‍ 1000 മുതല്‍ 5000 രൂപ വരെ വര്‍ധനവുണ്ടായിട്ടു ണ്ട്.ഇതോടൊപ്പം സംഘാടക സമിതികളും ക്യാമ്പയിന്‍ ടീമുകള്‍ രൂപീകരിച്ചും റിസോഴ്സ് പേഴ്സണ്‍മാരെയും സാങ്കേതിക ടീമിനെ ഉള്‍പ്പെടുത്തിയും വിവിധ ബ്ലോക്ക് തലത്തില്‍ മാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദര്‍ശനം, നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള ജനകീയ പ്രവര്‍ത്തനങ്ങള്‍, ഹരിതസഭകള്‍ തുടങ്ങിയ ജനകീയ ക്യാമ്പയിനുകളും ഉള്‍ പ്പെടുത്തിയാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.