പാലക്കാട്: ഗര്‍ഭിണികളിലും അഞ്ച് വയസ് വരെ പ്രായമുള്ള കുട്ടികളിലും പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ ഭാഗികമായും പൂര്‍ണമായും വിട്ടുപോയവരില്‍ സമ്പൂര്‍ണ വാക് സിനേഷന്‍ ഉറപ്പാക്കുക ലക്ഷ്യമാക്കി നടപ്പാക്കുന്ന മിഷന്‍ ഇന്ദ്രധനുഷ് 5.0 പരിപാടി യുടെ ഭാഗമായി ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ ജില്ലാതല ടാ സ്‌ക് ഫോഴ്‌സ് യോഗം ചേര്‍ന്നു. ദൗത്യത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
ജില്ലാ മെഡിക്കല്‍ ഓഫീസും ആരോഗ്യകേരളം പാലക്കാടും സംയുക്തമായി ഡിസൈ ന്‍ ചെയ്ത പോസ്റ്റര്‍ ജില്ലാ കലക്ടര്‍ പ്രകാശനം ചെയ്തു. ഓഗസ്റ്റ് ഏഴ് മുതല്‍ 12 വരെയും സെ പ്റ്റംബര്‍ 11 മുതല്‍ 16 വരെയും ഒക്ടോബര്‍ ഒന്‍പത് മുതല്‍ 14 വരെയും മൂന്ന് ഘട്ടങ്ങളി ലാണ് മിഷന്‍ ഇന്ദ്രധനുഷ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി റീത്ത, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എ.കെ അനിത, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ഗീതു മരിയ ജോസഫ്, നവകേരളം കര്‍മ പദ്ധതി നോഡല്‍ ഓഫീസര്‍ ഡോ. സലിന്‍ കെ. ഏലിയാസ്, മെഡിക്കല്‍ കോളെജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രതിനിധി ഡോ. ശ്രീദേവി, ജില്ലാ മെഡിക്കല്‍ ഓഫീസ് പ്രോഗ്രാം ഓഫീസര്‍മാര്‍, ബന്ധപ്പെട്ട വകുപ്പുകളുടെ പ്രധാന ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.