തച്ചനാട്ടുകര :പാചക വാതക വിലവര്‍ധനവിനെതിരെ ഗ്യാസ് സിലിണ്ടറില്‍ റീത്ത് സമര്‍പ്പിച്ചും തെരുവില്‍ അടുപ്പ് കൂട്ടി ചായ വിതരണം നടത്തിയും ഡിവൈഎഫ്‌ഐ ചെത്തല്ലൂര്‍ മേഖല കമ്മിറ്റി പ്രതിഷേധിച്ചു.ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി അംഗം അംബരീഷ് ഉദ്ഘാടനം ചെയ്തു.ചെത്തല്ലൂര്‍ മേഖല പ്രസിഡന്റ് അമല്‍ജിത്ത് അധ്യക്ഷനായി.
മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി അംഗം അനുശ്രീ,സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കെവി സതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.മേഖലാ സെക്രട്ടറി ഹരീഷ് സ്വാഗതവും ജോ.സെക്രട്ടറി ശരത് നന്ദിയും പറഞ്ഞു.