പാലക്കാട്:വൈദ്യുതി സംബന്ധിച്ച പരാതികള്‍ പരിഹരിച്ച് സേവന ത്തിലൂടെ പൊതുജനങ്ങള്‍ക്ക് വൈദ്യുതിബോര്‍ഡുമായുള്ള സഹ കരണം വ്യാപിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം. എം മണി പറഞ്ഞു.വൈദ്യുതി ബോര്‍ഡുമായി ബന്ധപ്പെട്ട പരാതികള്‍, നിര്‍ദ്ദേശങ്ങള്‍,അഭിപ്രായങ്ങള്‍ എന്നിവ സമാഹരിച്ച് പരിഹാരം കാണുന്നതിനായി പാലക്കാട് സൂര്യരശ്മി കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ജില്ലാതല ജനകീയ വൈദ്യുതി അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെയുണ്ടായ രണ്ട് പ്രളയവും ഓഖി ദുരന്തവും ഏറ്റവും സാരമായി ബാധിച്ചത് വൈദ്യുതി വകുപ്പിനെ യാണ്.820 കോടി രൂപയുടെ നഷ്ടമാണ് ഒരു പ്രളയത്തില്‍ വകുപ്പിന് ഉണ്ടായത്. എന്നാല്‍ എല്ലാ വിഭാഗം ജീവനക്കാരും ഉദ്യോഗസ്ഥരും മാതൃകാപരമായി പെരുമാറിയും കഠിനാധ്വാനം ചെയ്തുമാണ് പ്രതികൂല സാഹചര്യത്തെ നേരിട്ടത്. ഇതിലൂടെ ദിവസങ്ങള്‍ക്കക മാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായത് .പൊതു ജനങ്ങളും പെന്‍ഷന്‍ പറ്റിയ ജീവനക്കാരും അയല്‍ സംസ്ഥാനങ്ങളും സര്‍ക്കാരിന് ഒപ്പം നിന്നു.പരാതികള്‍ പരിഹരിക്കുന്നതിന് സംസ്ഥാന വ്യാപകമായി അദാലത്തുകള്‍ സംഘടിപ്പിക്കുകയാണെന്നും ഇതു വരെയുള്ള അദാലത്തുകള്‍ വിജയമായിരുന്നുവെന്നും സംസ്ഥാനത്തെ 9 മത് അദാലത്താണ് ജില്ലയില്‍ സംഘടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പങ്കെടു ത്തു.ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായ യോഗത്തില്‍ എം. എല്‍.എമാരായ പി.ഉണ്ണി,പി.കെ.ശശി,കെ.വി വിജയദാസ്, കെ.ബാബു,കെ.ഡി പ്രസേനന്‍, എന്നിവര്‍ മുഖ്യാതിഥികളായി.ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ വൈദ്യുതി വകുപ്പിന് നല്‍കിയ പരാതി യില്‍ തീര്‍പ്പാക്കിയ വിഷയങ്ങളും കെ.എസ്.ഇ.ബിയുടെ സാമ്പത്തിക സഹായവും മന്ത്രി കൈമാറി.വൈദ്യുതിയുമായി ബന്ധപ്പെട്ട എല്ലാ വിധ പരാതികളും പൊതുജനങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ അദാലത്തില്‍ നേരിട്ട് സമര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. നിലവില്‍ 2760 പരാതികളാണ് ലഭിച്ചത്. ലൈന്‍ ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായി ലഭിച്ചത്.ഫെബ്രുവരി അഞ്ചു വരെ ലഭിച്ച പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. അദാലത്തി നായി പിന്നീട് ലഭിച്ച പരാതികള്‍ തുടര്‍ നടപടികള്‍ക്കായി കൈമാറി. അദാലത്തില്‍ കൗണ്‍സിലര്‍ രാജേശ്വരി ജയപ്രകാശ്, എ.ഡി.എം. ടി.വിജയന്‍,കെ.എസ്.ഇ.ബി ചെയര്‍മാന്‍മാരായ എന്‍.എസ്.പിള്ള, പി.കുമാരന്‍,ഡയറക്ടര്‍ ഡോ.വി ശിവദാസന്‍,ചീഫ് എന്‍ജിനീയര്‍ എം.എ ടെന്‍സന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!