മണ്ണാര്‍ക്കാട് : ഫോട്ടോഗ്രാഫി മേഖലയില്‍ ഇവന്റ് മാനേജ്മെന്റിന്റെ കടന്നുകയറ്റം തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കേരളാ ഫോട്ടോഗ്രാഫേഴ്സ് യുണിയന്‍ സിഐടിയു മണ്ണാര്‍ക്കാട് ഏരിയ കണ്വെന്ഷന് ആവശ്യപ്പെട്ടു.സംസ്ഥാന സെക്രട്ടറി ഹക്കിം മണ്ണാര് ക്കാട് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷനായി.ഏരിയ സെക്രട്ടറി അമീര്‍ യാല്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം കെ പി അഷ്റഫ്, ജില്ലാ വൈസ് പ്രസിഡന്റ് ഷൗക്കത്ത്, ഏരിയ ജോയന്റ സെകട്ടറി റിയാസ് വ്യു, റിയാസ് ബാബു എന്നിവര്‍ സംസാരിച്ചു.സിനിമാ പോസ്റ്റര്‍ ഡിസൈനര്‍ റിയാസ് വൈറ്റ് മാര്‍ക്കര്‍ നയിച്ച സോഷ്യല്‍ മീഡിയാ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് ക്ലാസും നടന്നു.