മണ്ണാര്‍ക്കാട്:സ്വകാര്യ ലക്ഷ്വറി ബസുകള്‍ക്ക് പെര്‍മിറ്റില്ലാതെ സര്‍വ്വീ സ് നടത്താന്‍ അനുമതി നല്‍കാനുള്ള കേന്ദ്ര നടപടിക്കെതിരെ കെഎസ്ആര്‍ടിഇഎ (സിഐടിയു) നടത്തുന്ന സമര പ്രചരണ ജാഥയ്ക്ക് മണ്ണാര്‍ക്കാട് സ്വീകരണം നല്‍കി. കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ ജാഥാ ക്യാപ്റ്റന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സികെ ഹരികൃഷ്ണന്‍,ജാഥ അംഗങ്ങളായ പി ഗോപാലകൃഷ്ണന്‍,പിഎ ജോജോ,ആര്‍ ഹരി ദാസ്,സുജിത് സോമന്‍,മോഹന്‍കുമാര്‍,സിഐടിയു ജില്ലാ കമ്മിറ്റി അംഗങ്ങളായ കെപി മസൂദ്,കുമാരന്‍,ടിപി ദാസന്‍ കെഎസ്ആര്‍ടി ഇഎ സംസ്ഥാന സെക്രട്ടറി പിഎസ് മഹേഷ് എന്നിവര്‍ സംസാരിച്ചു.

മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസിഡന്റ് കെടി ഭക്തവത്സലന്‍ അധ്യക്ഷത വഹിച്ചു.സംഘാടക സമിതി ചെയര്‍മാന്‍ ഹക്കീം മണ്ണാര്‍ക്കാട് സ്വാഗതവും കെഎസ്ആര്‍ടിഇഎ സെക്രട്ടറി എംസി കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.