കാരാകുര്‍ശ്ശി:കേരള സംസ്ഥാന എക്‌സൈസ് വകുപ്പ് തൊണ്ണൂറ് ദിന തീവ്രയജ്ഞ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ‘നാള ത്തെ കേരളം ലഹരിമുക്ത നവകേരളം’ എന്ന ലക്ഷ്യം ഉയര്‍ത്തി പ്പിടിച്ച്് മണ്ണാര്‍ക്കാട് എക്‌സൈസ് വകുപ്പും ഉദയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും സംയുക്തമായി താലൂക്ക് തല വോളിബോള്‍ മത്സരം സംഘടിപ്പിച്ചു. വലിയട്ട സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരം മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം സൂരജ് ഉദ്ഘാടനം ചെയ്തു.

ജാസ് ക്ലബ് വലിയട്ട ഒന്നാം സ്ഥാനവും എയിംസ് ക്ലബ് കാരാകുര്‍ശ്ശി രണ്ടാം സ്ഥാനവും നേടി.വിജയികള്‍ക്കുള്ള സമ്മാനദാനം കാരാകുര്‍ശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.മജീദ് നിര്‍വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരവിന്ദന്‍ മാസ്റ്റര്‍,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാമചന്ദ്രന്‍ മാസ്റ്റര്‍,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷ കാസിം, ക്ലബ്ബ് ഭാരവാഹികളായ റഷീദ് മാസ്റ്റര്‍, റസാഖ്,അബ്ദുള്ള,ഷരീഫ്,ഷഫീക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!