മണ്ണാര്‍ക്കാട്: നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അയല്‍പ്പക്ക യുവ പാര്‍ലമെന്റ് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി ഷെരീഫ് ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എം അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വരള്‍ച്ചയെ നേരിടുന്നതിന് കുടിവെള്ള സ്രോതസ്സുകളായ പുഴകളും, കുളങ്ങളും, കിണറുകളും, തോടുകളും വൃത്തിയാക്കി സംരക്ഷിക്കാനും, തടയണകള്‍ നിര്‍മ്മിക്കാനും യുവ പാര്‍ലമെന്റില്‍ തീരുമാനിച്ചു.
എം.ഇ.എസ് കല്ലടി കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ യും,എയിംസ് കലാകായികവേദിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച യുവ പാര്‍ലമെന്റില്‍ ഡോ.സൈനുല്‍ ആബിദീന്‍ ,എയിംസ് ക്ലബ്ബ് സെക്രട്ടറി മനോജ്,എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ ഫവാസ്,മീര തുടങ്ങിയവര്‍ സംസാരിച്ചു . ജീവിത ശൈലിയും ആരോഗ്യവും എന്ന വിഷയത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോംസ് വര്‍ഗ്ഗീസ്,അഗ്‌നി ദുരന്തങ്ങളെ എങ്ങനെ നേരിടാം എന്നതിനെ കുറിച്ച് ഫയര്‍ ആന്റെ റസ്‌ക്യൂ അസിസ്റ്റന്റെ സ്റ്റേഷന്‍ ഓഫീസര്‍ നാസര്‍,പ്രദേശിക വികസനവും യുവാക്കളും എന്ന വിഷയത്തില്‍ കെ.പി.എസ് പയ്യനെടം,യൂത്ത് ക്ലബ്ബുകള്‍ നെഹ്‌റുയുവകേന്ദ്ര എന്നതിനെ കുറിച്ച് ഗിരീഷ് ഗുപ്ത എന്നിവര്‍ സംസാരിച്ചു.