മണ്ണാര്‍ക്കാട്:അബുദാബി മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് സമാശ്വാസമേകി ‘കനിവിന്‍ കൈത്താങ്ങ് ‘ ധനസഹായ പദ്ധതിക്ക് തുടക്കമായി.മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് പ്രതിമാസ ധനസഹായ തുക കെ.എം.സി.സി വീട്ടിലെത്തിച്ചു നല്‍കും.
മണ്ഡലം ലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് ടി.എ.സലാം മാസ്റ്റര്‍ അധ്യക്ഷനായി.കെ.എം.സി.സി ഭാരവാഹികളായ പി. ഫൈസല്‍ ബാബു, ഷബീറലി, മുസ് ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ എന്‍.ഹംസ,പൊന്‍പാറ കോയക്കുട്ടി, സെക്രട്ടറിമാരായ കല്ലടി അബൂബക്കര്‍, റഷീദ് ആലായന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി സി.മുഹമ്മദ് ബഷീര്‍, ട്രഷറര്‍ കറൂക്കില്‍ മുഹമ്മദലി,യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍ക്കളത്തില്‍,സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡണ്ട് എം. മമ്മദ്ഹാജി,മണ്ഡലം മുസ്‌ലിം ലീഗ്, പോഷക സംഘടനാ ഭാരവാഹികള്‍ സംബന്ധിച്ചു.