അലനല്ലൂര്‍:എടത്തനാട്ടകര കെ.എസ്.എച്ച്.എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് സ്റ്റുഡന്‍ന്‍സ് ട്രോമ കെയര്‍ യൂണിറ്റ് അലനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ‘സ്പര്‍ശം’ വളണ്ടിയര്‍ സര്‍വ്വീസ് തുടക്കം കുറിച്ചു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി ഷെരീഫ് ഉദ്ഘാടനം ചെയ്തു.ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു.അറുപതോളം വളണ്ടിയേര്‍സ് ഗ്രൂപ്പു കളായി തിരിഞ്ഞ് എല്ലാ ശനിയാഴ്ച്ചകളിലും ഹോസ്പിറ്റലിലെത്തുന്ന രോഗികള്‍ക്ക് സേവനം ചെയ്യുന്നതാണ് പദ്ധതി.ചടങ്ങില്‍ കോറോണ ബോധവല്‍ക്കരണ ക്ലാസും നടന്നു.നാട്ടുകല്‍ എസ്.ഐ പി.ശിവശങ്കരന്‍ മുഖ്യപ്രഭാഷണം നടത്തി.കോളേജ് പ്രിന്‍സിപ്പാള്‍ പി.ടി അബ്ദുള്ള ക്കുട്ടി, സല്‍മാന്‍ മാഞ്ചേരി, രാഹുല്‍.ഇ, നസ്‌റുദ്ധീന്‍.പി,യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് ശിബിലി,സൗമ്യ.കെ, മിസ്‌ന, ജിബിന്‍ദാസ്, ഫാരിസ് റഹ്മാന്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!