കോട്ടോപ്പാടം:പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്റ് റിക്രിയേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ കൊറോണ ഭയപ്പെടേണ്ടതുണ്ടോ എന്ന വിഷയത്തില്‍ അറിവരങ്ങ് സംഘടിപ്പിച്ചു.കണ്ടമംഗലം പുലിമുണ്ട ക്കുന്ന് റോഡ് ജംഗ്ഷനില്‍ നടന്ന പരിപാടി മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പിഎന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് സി മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോംസ് വര്‍ഗീസ് വിഷയാ വതരണം നടത്തി.ലൈബ്രറി സെക്രട്ടറി എം ചന്ദ്രദാസന്‍,കെ രാമ കൃഷ്ണന്‍,വിപിന്‍.കെ,ഷൗക്കത്ത്.എ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!