മണ്ണാര്‍ക്കാട്: നഗരത്തില്‍ ദേശീയപാതയോരത്ത് ജി.എം.യു.പി സ്‌കൂളിന് സമീപത്തെ ബിരിയാണി കടയില്‍ മോഷണം. 5000 രൂപ അപഹരിക്കപ്പെട്ടു. ഇന്ന് രാവിലെ കട തുറക്കാനായി ഉടമ ഷെമീര്‍ ബാബു എത്തിയപ്പോള്‍ മുന്‍വശത്തെ വാതില്‍ തുറന്ന നിലയിലായിരുന്നു. അകത്ത് കയറി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. തുടര്‍ന്ന് ഉടമ പൊലിസില്‍ പരാതി നല്‍കി. എസ്.ഐ വിവേകിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പത്ത് ദിവസം മുമ്പ് നഗരത്തില്‍ കെ.ടി.എം സ്‌കൂളിന് സമീപത്തെ ആരാധനാലയത്തിന്റെ നേര്‍ച്ചപ്പെട്ടി കുത്തിതുറന്നും പണം അപഹരിച്ചിരുന്നു.