മണ്ണാര്‍ക്കാട് : റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഉന്നത വിജയി കളെ ആദരിക്കലും വിദ്യാര്‍ഥികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസും 16-ാം തിയതി നടക്കു മെന്ന് ബാങ്ക് പ്രസിഡന്റ് പി.എന്‍.മോഹന്‍, സെക്രട്ടറി എം.പുരുഷോത്തമന്‍ എന്നിവര്‍ അറിയിച്ചു. ബാങ്കിന്റെ പ്രവര്‍ത്തനപരിധിയായി മണ്ണാര്‍ക്കാട് നഗരസഭ, തെങ്കര പഞ്ചാ യത്തിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രതിഭക ളെയാണ് അനുമോദിക്കുക. 25 വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും ഏര്‍ പ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച കാലത്ത് 10 മണിക്ക് ബാങ്ക് ഓഡിറ്റോറിയത്തിലാണ് അനു മോദന ചടങ്ങ് നടക്കുക.പ്രമുഖ മോട്ടിവേറ്റര്‍ ജ്യോതിസ് മോഹന്‍ മോട്ടിവേഷന്‍ ക്ലാസ് നയിക്കും. വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് റഷീദ് ബാബു, ഭരണസമിതി അംഗങ്ങളായ കെ.ശിവശങ്കരന്‍, പി.രാധാകൃഷ്ണന്‍, റിയാസ്, എ.മുഹമ്മദ് അഷ്‌റഫ്, പി.കെ.മോഹന്‍ദാസ്, എന്‍.സി.മാണിക്കന്‍, മീന പ്രകാശന്‍, സുബൈദ, കെ.സൗമ്യ തുടങ്ങിയവരും പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!