മണ്ണാര്‍ക്കാട്: സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മഴക്കെടുതിയി ലോ മറ്റേതെങ്കിലും സാഹചര്യത്തിലോ മറിഞ്ഞുവീണ് വ്യക്തികളുടെ ജീവനും സ്വ ത്തിനും അപകടം സംഭവിക്കാതിരിക്കാന്‍ ഉടമസ്ഥന്‍ മുന്‍കൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങള്‍ വെട്ടി നീക്കി അപകടം ഒഴിവാക്കേണ്ടതാണ്. ജീവനും സ്വത്തിനും ഭീഷണിയായി അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ അടിയന്തരമായി മുറിച്ചു മാറ്റുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ്വകാര്യ വ്യക്തിയില്‍നിന്നും പണം ഈടാക്കി ദുരന്തനിവാരണ നിയമപ്രകാരം മുറിച്ചുമാറ്റാം. പ്രസ്തുത മരങ്ങള്‍ മുറിച്ച് മാറ്റാത്ത പക്ഷം ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ദുരന്തനിവാരണ നിയമം 2005 സെഷന്‍ 30(2)(വി) പ്രകാരം മരങ്ങളുടെ ഉടമസ്ഥന്‍ മാത്രമായിരിക്കും ഉത്തരവാദി.സ്വകാര്യ ഭൂമിയിലെ സ്ഥലത്തെ അപകടകരമായ മരങ്ങള്‍ സംബന്ധിച്ച പരാതികള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അറിയിക്കാം. തദ്ദേശസ്ഥാപനങ്ങള്‍ പരാതി പരിശോധിച്ച ശേഷം പ്രസ്തുത സ്ഥലം സന്ദര്‍ശിച്ച് അപകടസാധ്യത ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി സ്വകാര്യ വ്യക്തിക്ക് മരം മുറിച്ചു മാറ്റാന്‍ നിര്‍ദേശം നല്‍കും. പൊതുസ്ഥല ങ്ങള്‍, പഞ്ചായത്ത് പരിധിയില്‍വരുന്ന റോഡുകളുടെ വശങ്ങളില്‍ നില്‍ക്കുന്ന അപകട കരമായ മരങ്ങള്‍, ചില്ലകള്‍ എന്നിവ ബന്ധപ്പെട്ട തദ്ദേശസ്ഥാ പനങ്ങള്‍ക്ക് മുറിച്ച് മാറ്റാം. വീടിന് മുകളില്‍ ചാഞ്ഞ് നില്‍ക്കുന്ന മരങ്ങള്‍ ഉടമസ്ഥന്‍ സ്വന്തം ചെലവില്‍ മുറിച്ചു മാറ്റണം. സ്‌കൂളുകളുമായി ബന്ധപ്പെട്ട മരങ്ങള്‍, ചില്ലകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയി ല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് പരിഹാര ചുമതല. (വിവരങ്ങള്‍ നല്‍കിയത്: കെ. ഗോപിനാഥന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, പാലക്കാട്).