മണ്ണാര്‍ക്കാട്: വെടിമരുന്ന് നിറയ്ക്കുന്നതിനിടെ കതിന പൊട്ടി ത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കരിമ്പ സ്വദേശി മരിച്ചു.കരിമ്പ കൊമ്പോട പടിഞ്ഞാര്‍ക്കര വീട്ടില്‍ രാജന് (44) ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരു്ന രാജന് ഇന്ന് രാവിലെ ആറ് മണി യോടെയാണ് മരിച്ചത്.ഇക്കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് നാലര യോടെ തെങ്കര ഉച്ചിമഹാകാളി ക്ഷേത്രത്തിലെ ഉച്ചാറല് വേലയോട നുബന്ധിച്ച് കതിന നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തച്ചമ്പാറ സ്വദേശി മണികണ്ഠന്, ശ്രീജ എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു.മണികണ്ഠന് കോഴിക്കോട് മെഡിക്കല്‍ കേളേജ് ആശുപത്രിയിലും ശ്രീജ വട്ടമ്പലത്തെ സ്വാകാര്യ ആശുപത്രിയിലും ചികിത്സയില്‍ തുടരുകയാണ്.