തെങ്കര: എ.ഐ.എസ്.എഫ് തെങ്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേറുംകുളം എ.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷിനാഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ആബിദ് കൈതച്ചിറ അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍ കമലാവതി മുഖ്യാഥിതിയായി. സി.പി. ഐ ലോക്കല്‍ സെക്രട്ടറി ഭാസ്‌കരന്‍ മുണ്ടക്കണ്ണി, എ.ഐ.വൈ.എഫ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി അംഗം ഭരത്, മുതിര്‍ന്ന നേതാവ് തങ്കപ്പന്‍, മേഖലാ നേതാക്കളായ സജിത, രമ്യ, രാജേഷ്, സ്‌കൂള്‍ അധ്യാപകരായ മുഹമ്മദ് അഷ്‌റഫ് മാസ്റ്റര്‍, പ്രീത ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാന അധ്യാപിക ശാന്തകുമാരി ടീച്ചര്‍ സ്വാഗതവും എ.ഐ.എസ്.എഫ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി അംഗം ശബരി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!