മണ്ണാര്‍ക്കാട്: നെല്ലിപ്പുഴയ്ക്ക് കുറുകെ തോരാപുരത്ത് പാലമെന്ന നാടിന്റെ സ്വപ്‌നം പൂവണിഞ്ഞു. ആറ് കോടി രൂപ ചെലവില്‍ പാലത്തിന്റെ നിര്‍മാണം പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തിയാക്കി. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയുടെ നിരന്തര ശ്രമമാണ് പാലം യാഥാര്‍ത്ഥ്യമായതിന് പിന്നില്‍. മഴക്കാലത്ത് നെല്ലിപ്പുഴയില്‍ ജലനിരപ്പ് ഉയരുമ്പോള്‍ തോരാപുരത്തുകാര്‍ക്ക് പുഴയ്ക്ക് അക്കരെയുള്ള പൊതുശ്മശാനത്തിലേക്ക് മൃതദേഹം സംസ്‌കരിക്കാനായി കൊണ്ട് പോകാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. മാത്രമല്ല ഇരുകരകളും ഒറ്റപ്പെടുകയും ചെയ്യും. പ്രയാസം പറഞ്ഞപ്പോഴാണ് 2014ല്‍ പാലത്തിനായി എം.എല്‍.എ നിര്‍ദേശം സമര്‍പ്പിച്ചത്. 2015 അവസാനം ഭരണാനുമതി ലഭിക്കുകയും ചെ യ്തു. മറ്റ് നടപടികള്‍ പൂര്‍ത്തികരിക്കാന്‍ സാവകാശമെടുത്തു.
2020 ജൂണില്‍ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനാണ് പാലത്തിന് തറക്കല്ലിട്ടത്. മാര്‍ച്ച് മാസത്തില്‍ നിര്‍മാണം തുടങ്ങി. നിലമ്പൂരിലുള്ള കരാര്‍ കമ്പനി യാണ് കരാര്‍ ഏറ്റെടുത്തിരുന്നത്. 18 മാസമായിരുന്നു കാലാവധി. ഇതിനിടെയുണ്ടായ കോവി്ഡ മഹാമാരിയും കനത്ത മഴയും പ്രവര്‍ത്തികളെ പ്രതികൂലമായി ബാധിച്ചു. ഒന്നര വര്‍ഷം വൈകിയാണ് ഇപ്പോള്‍ പാലം പണി പൂര്‍ത്തിയായിരിക്കുന്നത്. ഒരു ഭാഗത്ത് നടപ്പാതയോടു കൂടി വാഹനങ്ങള്‍ക്ക് സുഗമമായി കടന്ന് പോകാന്‍ കഴിയുന്ന തരത്തിലാണ് പാലം നിര്‍മിച്ചിട്ടുള്ളത്. തുക തികയാത്തതിനാല്‍ അപ്രോച്ച് റോഡിന്റെ ഉപരിതലത്തില്‍ ജിപ്‌സം പ്രവര്‍ത്തികളാണ് നടത്തിയിട്ടുള്ളത്. പാലം വന്നതോടെ നൊ്ട്ടമല വളവിലേക്ക് ചേലേങ്കര വഴി എളുപ്പത്തില്‍ എത്താന്‍ കഴിയും. നെല്ലിപ്പുഴ, ആശുപത്രിപ്പടി ഭാഗങ്ങളില്‍ ഗതാഗതുരുക്കുണ്ടായാല്‍ തോരാപുരം പാലം വഴി നൊ ട്ടമല വളവിലേക്ക് എത്താന്‍ സാധിക്കും.
പണി പൂര്‍ത്തിയായ പാലവും അപ്രോച്ച് റോഡ് പരിസരവും എന്‍.ഷംസുദ്ദീന്‍ എം.എല്‍. എയും ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. ഇനി വരുത്തേണ്ട രണ്ടാം ഘട്ട വികസനത്തിന്റെ പദ്ധതികളും തയ്യാറാക്കി. വൈകാതെ തന്നെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് എത്തി പാലത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. നഗരസഭാ കൗണ്‍സില ര്‍മാരായ ലക്ഷ്മി, ഹയറുന്നിസ, പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ റിജോ, അസിസ്റ്റന്റ് എഞ്ചിനീയര്‍ ശര്‍മിള, ഓവര്‍സിയര്‍ ഫൈസല്‍, പ്രദേശവാസികളായ അയ്യപ്പന്‍, അജേഷ്, കണ്ണന്‍, ജയപ്രകാശ് എന്നിവരും എം.എല്‍. എയ്ക്ക് ഒപ്പമുണ്ടായിരുന്നു.