മണ്ണാര്‍ക്കാട്:പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് കരുത്ത് പകരുന്നതിനായി സപ്തദിന പ്രതിഷേധ സമരം സംഘടിപ്പി ക്കാന്‍ മുസ്ലിം ലീഗ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 3 വരെയുള്ള ഒരാഴ്ചക്കാലം വൈകുന്നേരം 4 മണി മുതല്‍ രാത്രി പത്ത് മണിവരെ മണ്ണാര്‍ക്കാട് ടൗണിലാണ് സമരം സംഘടിപ്പിക്കുക.ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.ഭരണഘടനാ വിരുദ്ധവും രാഷ്ട്രത്തിന്റെ മതേതര മൂല്യങ്ങളെ അവഹേളിക്കുന്ന തുമായ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുന്നതിനായി തളരാത്ത പോരാട്ടവീര്യത്തോടെ നിരന്തരമായ പ്രക്ഷോഭങ്ങള്‍ക്ക് മുസ്ലിം ലീഗ് നേതൃത്വം വഹിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് ടി.എ.സലാം മാസ്റ്റര്‍ അധ്യക്ഷനായി.ജില്ലാ ഭാരവാഹികളായ എന്‍.ഹംസ,പൊന്‍പാറ കോയക്കുട്ടി, കല്ലടി അബൂബക്കര്‍, റഷീദ് ആലായന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി സി.മുഹമ്മദ് ബഷീര്‍, ട്രഷറര്‍ കറൂക്കില്‍ മുഹമ്മദലി,യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍ക്കളത്തില്‍, എം.മമ്മദ് ഹാജി, എം.പി.എ.ബക്കര്‍,കെ.ആലിപ്പുഹാജി, എം.കെ.മുഹമ്മദലി, ആലായന്‍ മുഹമ്മദലി,റഷീദ് മുത്തനില്‍, ഹുസൈന്‍ കളത്തില്‍, ഹമീദ് കൊമ്പത്ത്,എം.കെ. ബക്കര്‍,സി.ഷഫീഖ് റഹിമാന്‍,നാസര്‍ പുളിക്കല്‍,പി.മുഹമ്മദലി അന്‍സാരി, യൂസഫ് പാക്കത്ത്, കെ.സി.അബ്ദുറഹിമാന്‍,കെ.പി.ഉമ്മര്‍, മജീദ് തെങ്കര, അസീസ് പച്ചീരി, റഫീഖ് കുന്തിപ്പുഴ, പി.എം.നവാസ്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഷമീര്‍ പഴേരി,ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, പി.മുഹമ്മദ് മാസ്റ്റര്‍, കെ.ടി.അബ്ദുള്ള ,ടി.കെ.ഫൈസല്‍ ,പി. മൊയ്തീന്‍,റഫീഖ പാറോക്കോട്, അഡ്വ.സി.കെ.ഉമ്മുസല്‍മ,കെ.യു. ഹംസ,മനാഫ് കോട്ടോപ്പാടം, അബുദാബി കെ.എം.സി.സി മണ്ഡലം ഭാരവാഹികളായ പി.ഫൈസല്‍ ബാബു,ഷബീര്‍ അലി എന്നിവര്‍ സംസാരിച്ചു.