മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിന്റെ പൂരപ്പെരുമ വിളിച്ചോതുന്ന ഗാനത്തിന്റെ ചിത്രാവിഷ്‌കാര സിഡി മണ്ണാര്‍ക്കാട് പൂരം 2020 പ്രകാശനം ചെയ്തു.പൂരാഘോഷ കമ്മിറ്റി ജനറല്‍ സെക്രട്ടറി എം പുരുഷോത്തമന്‍ ക്ഷേത്ര സമിതി പ്രസിഡന്റ് കെസി സച്ചിദാനന്ദന് സിഡി കൈമാറി പ്രകാശനം ചെയ്തു.പൂരാഘോഷ കമ്മിറ്റി വൈസ് പ്രസിഡന്റ് പി ചന്ദ്രശേഖരനാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. കണ്ണന്‍ തെങ്കരയുടേതാണ് സംഗീതം.ആലാപനം സുരേഷ് അലനല്ലൂര്‍. സിഡി പ്രകാശന ചടങ്ങില്‍ ട്രഷറര്‍ പി ശങ്കരനാരായണന്‍, മറ്റ് ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും ചന്ദ്രശേഖരന്റെ കുടും ബാംഗങ്ങളും പങ്കെടുത്തു.ചിത്രാവിഷ്‌കാര സിഡി പൂരം പുറപ്പാട് ദിനത്തില്‍ വാദ്യ പ്രവീണ പുരസ്‌കാര ചടങ്ങില്‍ എല്‍ഇഡി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!