മണ്ണാര്‍ക്കാട്:തെങ്കര മുതുവല്ലി ഉച്ചാറല്‍ വേല മഹോത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് ഒരു സ്ത്രീയടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പോലീസ് കേസെടുത്തു. കതിന പൊട്ടിത്തെറിച്ച് പരി ക്കേറ്റ കരിമ്പ പള്ളിപ്പടി സ്വദേശി രാജനെതിരെയാണ് പോലീസ് കേസെടു ത്തത്.അശ്രദ്ധമായി വെടി മരുന്ന് കൈകാര്യം ചെയ്തതി നാണ് കേസ്. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് കതിന പൊട്ടി ത്തെറിച്ച് അപകടമുണ്ടായത്.ക്ഷേത്രത്തില്‍ നിന്ന് വേലകളെല്ലാം ഇറങ്ങിയതിന് ശേഷം കതിന നിറയ്ക്കുന്നതിനിടെയായിരുന്നു അപകടം. തച്ചമ്പാറ മുതുകുര്‍ശ്ശി സ്വദേശി മണികണ്ഠന്‍,കരിമ്പ പള്ളിപ്പടി സ്വദേശിയായ രാജന്‍ (30), ശ്രീജ എന്നിവര്‍ക്കാണ് പരി ക്കേറ്റത്. ശ്രീജ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ രാജനെയും മണികണ്ഠനും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലുമാണ്.