മണ്ണാര്‍ക്കാട്: പച്ചക്കറി കൃഷി പ്രോത്സാഹനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പി ലാക്കുന്ന കൃഷിവിജ്ഞാന്‍ പദ്ധതിയുടെ ഭാഗമായി നഗരസഭാ പരിധിയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. ഒരു ലക്ഷം പച്ചക്കറി തൈകളാണ് നല്‍കുന്നത്. വിതരണോദ്ഘാടനം മണ്ണാര്‍ക്കാട് ജി.എം.യു.പി സ്‌കൂളില്‍ നഗരസഭാ വി ദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഹംസ കുറുവണ്ണി നിര്‍വ്വഹിച്ചു. വിവിധ സ്‌കൂളു കളിലെ പ്രധാന അധ്യാപകര്‍ തൈകള്‍ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് സക്കീര്‍ മുല്ല ക്കല്‍ അധ്യക്ഷനായി. പ്രധാന അധ്യാപകന്‍ സി.നാരായണന്‍, കൃഷി ഓഫിസര്‍ ഫെബി മോള്‍, പി.ടി.എ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ സമദ് പൂവക്കോടന്‍, കെപി. അഷ്‌റഫ്, അധ്യാപകരായ മനോജ്,ആശ,വിദ്യ തുടങ്ങിയവര്‍ സംസാരിച്ചു.