അലനല്ലൂര്‍: ശക്തമായ മഴയില്‍ വെള്ളിയാര്‍ പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് കണ്ണംകുണ്ട് കോസ് വേയില്‍ വെള്ളം കയറി. ഇന്ന് വൈകുന്നേരം അഞ്ച് മണി യോടെയാണ് കോസ് വേയില്‍ വെള്ളം കയറിയത്. ഇതോടെ ചെറുവാഹനങ്ങളുടെ ഗതാഗതം മുടങ്ങി. മഴക്കാലങ്ങളില്‍ കോസ് വേ വെള്ളത്തില്‍ മുങ്ങുന്നത് പതിവാണ് .കോസ് വേയിലൂടെയുള്ള ഗതാഗതം മുടങ്ങുന്നതോടെ കിലോമീറ്ററുകള്‍ താണ്ടി വേണം അലനല്ലൂരില്‍ നിന്നും എടത്തനാട്ടുകരയിലേക്കും തിരിച്ചും എത്താന്‍.