മണ്ണാര്‍ക്കാട്: നഗരസഭയിലെ പാറപ്പുറം ഭാഗത്ത് വെച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് നേരെ തെ രുവുനായയുടെ ആക്രമണം. തോരാപുരം സ്വദേശി ഉമ്മര്‍ (50), ഒപ്പമുണ്ടായിരുന്ന യൂസ ഫലി എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെ പാ റപ്പുറം ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം. കച്ചവട ക്കാരനായ ഉമ്മര്‍ പാറപ്പുറത്തെ ഓഫിസിലേക്ക് ബൈക്കില്‍ വരികയായിരുന്നു. വാഹനം കണ്ടപാടെ നായ കുതിച്ച് ചാടുകയും ഉമ്മറിന്റെ ഇടതുകാലില്‍ കടി ക്കുകയായിരുന്നു. ബൈക്കില്‍ നിന്നും വീ ണ യൂസഫലിയുടെ കൈയ്ക്കും കടിയേറ്റു. ഇരുവരും മണ്ണാര്‍ക്കാട് താലൂക്ക് ആശു പത്രിയിലും, പാലക്കാട് ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. പാറപ്പുറം ഭാഗത്ത് തെരുവുനായ ശല്ല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.