കോട്ടോപ്പാടം: വേങ്ങ റോയല്‍ ഗൈയ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വേങ്ങ പ്രദേശത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ വിജയികളെ അനുമോദിച്ചു. മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസി ഡന്റ് സി.ടി.ഷരീഫ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി നസീം പൂവത്തുംപറമ്പില്‍, ട്രഷറര്‍ നിഷാദ് മുത്തനില്‍, ഉപദേശക സമിതി ചെയര്‍മാന്‍ പി.പി.നാസര്‍, എ.അസൈ നാര്‍ മാസ്റ്റര്‍, പി.പി.ഹംസ, ഷാജി ആലായന്‍, ശ്രീവിദ്യ ടീച്ചര്‍, എന്‍.വി.സജിത്ത്, സി. ഉണ്ണികൃഷ്ണന്‍, കെ.ത്വയ്യിബ്, റഫീഖ് മുത്തനില്‍, ആസില്‍, അപ്പു തുടങ്ങിയവര്‍ സംസാ രിച്ചു.